ന്യൂദല്‍ഹി: രാജസ്ഥാന്‍ നിയമസഭയില്‍നിന്നും അയോഗ്യരാക്കപ്പെട്ട സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും സ്പീക്കറുടെ നടപടിയെ
ചോദ്യം ചെയ്കത് സമര്‍പ്പിച്ച ഹരജിയുടെ വാദം കേള്‍ക്കലായിരുന്നു ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ് വിയാണ് സ്പീക്കര്‍ സി.പി ജോഷിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
സിംഗ്‌വിക്ക് ഇന്ന് സുപ്രീംകോടതിയില്‍ മറ്റൊരു കേസുകൂടിയുണ്ടായിരുന്നു. ഭാരതി എയര്‍ടെലുമായി ബന്ധപ്പെട്ട കേസായിരുന്നു. രണ്ട് കേസുകളും ഒരേസമയത്ത് ഓണ്‍ലൈനായാണ് വാദം നടത്തിയത്.
കോണ്‍ഗ്രസിനായുള്ള സിംഗ് വിയുടെ വാദത്തിനിടെ അദ്ദേഹത്തിന്റെ മൈക്രോഫോണ്‍ ഓണായിരുന്നു. ഇതോടെ രാജസ്ഥാന്‍ വാദം മുഴുവന്‍ സുപ്രീംകോടതിയില്‍ കേട്ടു.
തുടര്‍ന്ന് സുപ്രീംകോടതിയില്‍ വോഡഫോണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി, സിംഗ് വിക്ക് പെട്ടന്നുതന്നെ മുന്നറിയിപ്പ് നല്‍കി. ‘ഡോ. സിംഗ്‌വി, രാജസ്ഥാന്‍ കോടതിയിലെ വാദങ്ങളെല്ലാം ഇവിടെ കേള്‍ക്കാം. ദയവായി നിങ്ങളുടെ മൈക്രോഫോണ്‍ മ്യൂട്ട് ചെയ്യു’ അദ്ദേഹം പറഞ്ഞു.
കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി വ്യവഹാരങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. അഭിഭാഷകരും മറ്റ് ജീവനക്കാരുമെല്ലാം ഓണ്‍ലൈനായിട്ടാണ് കോടതിയില്‍ ഹാജരാവുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ