ന്യൂദല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ യോഗാ ഗുരു ബാബാ രാംദേവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. എന്നാല്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന ഏപ്രില്‍ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് ഒക്ടോബര്‍ 16 വരെ നീട്ടിയത്.
ഒക്ടോബര്‍ അഞ്ചിന് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാംദേവിനോട് ജസ്റ്റിസ് കുല്‍ദീപ് മാത്തൂര്‍ നിര്‍ദേശിച്ചത്. ഒക്ടോബര്‍ 16ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിലാണ് രാംദേവിനെതിരെ കേസുള്ളത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദര്‍ശകരുടെ സമ്മേളനത്തിനിടെയാണ് ഈ പരാമര്‍ശം.
ബാര്‍മര്‍ സ്വദേശിയായ പത്തായി ഖാന്‍ എന്നയാളുടെ പരാതിയിലാണ് രാംദേവിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ഇതില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന രാംദേവിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഹിന്ദു, ഇസ്‌ലാം, ക്രിസ്തു മതങ്ങളിലെ മതപരിവര്‍ത്തനം താരതമ്യം ചെയ്യവെയാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം ഉണ്ടാകുന്നത്. ഐ.പി.സി സെക്ഷന്‍ 153, 295 എ, 298 പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരുന്നത്.
Content Highlight: Rajasthan High Court directs yoga guru Baba Ramdev to appear for questioning in case of making anti-Muslim remarks