ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന്‍ ഹൈക്കോടതിയുടെ നോട്ടീസ്
Rajastan Crisis
ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന്‍ ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 6:01 pm

ജയ്പൂര്‍: ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എമാര്‍ക്കും രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ബി.എസ്.പിയുടെ ഹരജിയിലാണ് കോടതി നടപടി.

ആഗസ്റ്റ് 11 ന് നോട്ടീസില്‍ ഇരുകക്ഷികളും മറുപടി പറയണമെന്ന് കോടതി അറിയിച്ചു.

രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീണേക്കുമെന്ന ഘട്ടത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ബി.എസ്.പി, എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

വിപ്പ് ലംഘിച്ച എം.എല്‍.എമാകെ അയോഗ്യരാക്കണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം. ബി.ജെ.പിയും സമാന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ