സിക്കര്‍: ചെങ്കൊടിക്ക് കീഴിലെ കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം
India
സിക്കര്‍: ചെങ്കൊടിക്ക് കീഴിലെ കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2017, 10:32 am

ജയ്പൂര്‍: രാജസ്ഥാനിലെ സിക്കറില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരം വിജയിച്ചു. 50000ത്തോളം കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോട് കൂടിയാണ് സമരം വിജയമായത്. ഇതോടെ 13 ദിവസമായി തുടരുന്ന പ്രക്ഷോഭം കര്‍ഷകര്‍ അവസാനിപ്പിച്ചു.

കര്‍ഷകരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കടങ്ങള്‍ തള്ളാന്‍ സര്‍ക്കാര്‍ സമ്മതിച്ചത്. മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ അംറാ റാമിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭം വന്‍ വാര്‍ത്തയായിരുന്നു.


Read more:  സിക്കര്‍: സി.പി.ഐ.എം തുടക്കമിട്ട കര്‍ഷക സമരം കര്‍ഷകര്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറിയത് ഇങ്ങനെയാണ്


കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സിക്കര്‍ ജില്ലയിലെ ബസ്, ഓട്ടോ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിദ്യാര്‍ത്ഥികളുമടക്കം രംഗത്തു വന്നിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി സിക്കറിലെ പ്രധാന ഹൈവേകളും റോഡുകളുമെല്ലാം കര്‍ഷകര്‍ തടഞ്ഞിരുന്നു.

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് ഉള്‍പ്പെട 11 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 1 മുതലാണ് പ്രക്ഷോഭം ആരംഭിച്ചത്.