ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. നേരത്തെ പഞ്ചാബ്, കേരളം പശ്ചിമ ബംഗാള്‍, ദല്‍ഹി, ബിഹാര്‍ സംസ്ഥാനങ്ങളും നിയമസഭനിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തില്‍ കക്ഷിചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും, കക്ഷിചേരാന്‍ അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.