ജയ്പൂര്‍: കേന്ദ്രത്തിനെതിരെ പരാതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഓക്‌സിജന്‍ വിതരണത്തില്‍ രാജസ്ഥാനോട് കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിര്‍ നല്‍കുന്നതിലും കേന്ദ്രം തങ്ങളെ തഴയുന്നുവെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു. ഓക്‌സിജന്‍ വിതരണത്തിലെ കേന്ദ്രത്തിന്റെ രീതിയെ വിമര്‍ശിച്ച് മറ്റ് പല സംസ്ഥാനങ്ങളും രംഗത്തുവന്ന സാഹചര്യത്തിലാണ് രാജസ്ഥാനും പരാതിയുമായി വന്നിരിക്കുന്നത്.
”സജീവമായ കേസുകള്‍ കുറവുള്ള പല സംസ്ഥാനങ്ങളിലും രാജസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ലിക്വിഡ് ഓക്‌സിജനും റെംഡെസിവിറും അനുവദിച്ചിട്ടുണ്ട്. സജീവമായ കേസുകള്‍ക്ക് ആനുപാതികമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജനും റെംഡെസിവിറും അനുവദിക്കണമെന്ന് മന്ത്രിസഭ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്” മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.