ജയ്പൂര്‍: ഗവര്‍ണറുടെ ഓഫീസിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത സമീപനവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. ബി.ജെ.പിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടിയാണ് വിവാദമായത്.
“ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.” എന്നാണ് കല്ല്യാണ്‍ സിങ് പറഞ്ഞത്.
“മോദിജി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്. ” അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വ് പ്രകടിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്. മോദിയോടുള്ള ചായ്‌വ് പരസ്യമാക്കുക വഴി അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണ്.
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് കല്ല്യാണ്‍ സിങ്. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ബി.ജെ.പിവിട്ടത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷമാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്.