രാജസ്ഥാനില്‍ സി.പി.ഐ.എം പിടിച്ചെടുത്തത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ്; വിജയം 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്
Election Results 2018
രാജസ്ഥാനില്‍ സി.പി.ഐ.എം പിടിച്ചെടുത്തത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ്; വിജയം 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 3:19 pm

ജയ്പൂര്‍: രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സി.പി.ഐ.എം ജയിച്ചത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍. 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ.എമ്മിന്റെ ഗിര്‍ധാരി ലാല്‍ ജയിച്ചത്. ബി.ജെ.പിയുടെ താരാചന്ദിനെയാണ് ഗിര്‍ധാരി ലാല്‍ തോല്‍പ്പിച്ചത്.

രാജസ്ഥാനില്‍ രണ്ടിടങ്ങളിലാണ് സി.പി.ഐ.എം ജയിച്ചത്. ഭാദ്രയില്‍ നിന്ന് ബല്‍വാന്‍ പൂനിയയാണ് ജയിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി.

28 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും പാര്‍ട്ടിയ്ക്കായി.

ALSO READ: വികസനം നമ്മള്‍ മറന്നു; ശ്രദ്ധ രാമക്ഷേത്രത്തിലും പ്രതിമകളിലും പേരുമാറ്റത്തിലുമായി; സ്വയം വിമര്‍ശനവുമായി ബി.ജെ.പി എം.പി

ബി.ജെ.പി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008 ലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

വസുന്ധര രാജെ നയിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സി.പി.ഐ.എം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍.

ഇവയില്‍ പല ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു.

WATCH THIS VIDEO: