രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടം
India
രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 11:22 am

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം.

പഞ്ചായത്തുകളില്‍ 1840 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 1723 സീറ്റുകളുമായി കോണ്‍ഗ്രസ് തൊട്ടുപിന്നാലെയുണ്ട്. ജില്ല, പഞ്ചായത്ത് സീറ്റുകളില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ഇപ്പോള്‍ മുന്നിലുള്ളത് ബി.ജെ.പിയാണ്.

അതേസമയം മായാവതിയുടെ ബി.എസ്.പി വലിയ തിരിച്ചടിയാണ് നേരിട്ടത്. വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് ബി.എസ്.പിക്ക് നേടാനായത്.16 സീറ്റുകളില്‍ സി.പി.ഐ.എം വിജയിച്ചിട്ടുണ്ട്.

ഹനുമാന്‍ ബെനിവാളിന്റെ ആര്‍.എല്‍.പി 56 സീറ്റുകളും നേടിയപ്പോള്‍ 422 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

ജില്ലാ പരിഷത്തില്‍ 636 സീറ്റുകളില്‍ 606 സീറ്റുകളിലെയും ഫലം പുറത്തുവന്നു. 326 നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. 250 ഇടത്ത് കോണ്‍ഗ്രസിനാണ് വിജയം. സി.പി.ഐ.എം 2 സീറ്റിലും 18 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു.

ചൊവ്വാഴ്ച ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരം വരെ തുടര്‍ന്നെങ്കിലും പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയോടെ വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

ജില്ലാ പരിഷത്തില്‍ അജ്മീര്‍, ഭില്‍വാര, ചിറ്റോര്‍ഗര്‍, ചുരു, ജലവാര്‍, രാജ്‌സമന്ദ്, ടോങ്ക്, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ