| Wednesday, 12th December 2018, 9:30 am

രാജസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എം.എല്‍.എമാരുമായി ചര്‍ച്ചയ്ക്ക് ഹൈക്കമാന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ എം.എല്‍.എമാരുടെ മനസറിയാന്‍ ഹൈക്കമാന്റ്. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഒരോ എം.എല്‍.എമാരുമായും ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗം കെ.സി വേണുഗോപാലും അവിനാശ് പാണ്ഡെയുമാണ് ചര്‍ച്ച നടത്തുന്നത്. ഇരുവരും ജയ്പൂരിലുണ്ട്.

രാജസ്ഥാനില്‍ 99 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. കേവലഭൂരിപക്ഷത്തിന് 101 സീറ്റാണ് വേണ്ടത്. ബി.ജെ.പി 73 സീറ്റ് നേടി.

ALSO READ: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ബി.എസ്.പി 6 സീറ്റും സി.പി.ഐ.എം 2 സീറ്റും നേടിയിട്ടുണ്ട്.

കഴിഞ്ഞ തവണ 21 സീറ്റുകളില്‍ മാത്രം ജയിച്ചിടത്തുനിന്നാണ് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മുന്നേറ്റം. അതേസമയം, ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ വിജയിച്ചെങ്കിലും മന്ത്രിമാരില്‍ പലരും തോല്‍വി രുചിച്ചു.

കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും വിജയിച്ചിട്ടുണ്ട്. ഇരുവരില്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more