ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ ഗിര്‍ധാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ജയിച്ചത്.
ബല്‍വാന്‍ പൂനിയ ഭദ്ര മണ്ഡലത്തിലും ഗിര്‍ധാരിലാല്‍ ദുംഗര്‍ഗഡ മണ്ഡലത്തില്‍ നിന്നുമാണ് ജയിച്ചത്. 28 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും പാര്‍ട്ടിയ്ക്കായി.
ബി.ജെ.പി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008 ലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
വസുന്ധര രാജെ നയിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സി.പി.ഐ.എം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍.
ഇവയില്‍ പല ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു.
WATCH THIS VIDEO: