കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ നിയമസഭയില്‍ പങ്കെടുക്കുമെന്ന് വിമത എം.എല്‍.എ
national news
കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ നിയമസഭയില്‍ പങ്കെടുക്കുമെന്ന് വിമത എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 9:02 am

ജയ്പൂര്‍: പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ തീര്‍ച്ചയായും ആഗസ്റ്റ് 14 ന് നടക്കുന്ന നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സച്ചിന്‍ പക്ഷത്തെ വിമത എം.എല്‍.എ.ഉദയ്പൂരിലെ വല്ലഭനഗറില്‍ നിന്നുള്ള എം.എല്‍.എയും പൈലറ്റ് ക്യാമ്പിലെ 18 എം.എല്‍.എമാരില്‍ ഒരാളുമായ ഗജേന്ദ്ര സിംഗ് ശക്തിവതാണ് വിപ്പ് നല്‍കിയാല്‍ നിയമസഭയില്‍ പങ്കെടുക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്.

തങ്ങള്‍ സച്ചിന്‍ പൈലറ്റിന്റെ കൂടെയുണ്ടാകുമെന്നും സച്ചിന്‍ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്നും വിപ്പ് നല്‍കിയാല്‍ താന്‍ നിയമസഭാ സമ്മേളത്തില്‍ പങ്കെടുക്കുമെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞു.

”ഞങ്ങള്‍ സച്ചിന്‍ പൈലറ്റിനൊപ്പം ഉണ്ട്, അദ്ദേഹം എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് വിപ്പ് നല്‍കിയാല്‍ ഞാന്‍ തീര്‍ച്ചയായും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തും” , സിംഗ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നേതൃത്വത്തിലെ മാറ്റം മാത്രമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ഇത് ആത്മാഭിമാന പോരാട്ടമാണെന്നും ഗദേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ നിന്നുള്ള തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താല്‍പ്പര്യമില്ലെന്നും ഗജേന്ദ്ര സിംഗ് എം.എല്‍.എ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ