| Monday, 20th July 2020, 1:01 pm

അയോഗ്യത സംബന്ധിച്ച് സ്പീക്കര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സച്ചിന്‍ പൈലറ്റിനും മറ്റ് 18 വിമത കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്കും നല്‍കിയ അയോഗ്യത നോട്ടീസ് സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ സി .പി ജോഷി തീരുമാനമെടുക്കുന്നതിന് മുമ്പ് കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് രാജസ്ഥാന്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈവ് ലോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അയോഗ്യത അറിയിപ്പുകള്‍ സംബന്ധിച്ച നടപടി ചൊവ്വാഴ്ച വൈകുന്നേരം വരെ നീട്ടിവെക്കാന്‍ കോടതി കഴിഞ്ഞ ആഴ്ച സ്പീക്കറോട് നിര്‍ദ്ദേശിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച രാവിലെയാണ് കേസിന്റെ വാദം പുനരാരംഭിച്ചത്.

അംഗങ്ങളെ അയോഗ്യരാക്കുന്നതില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

അയോഗ്യത നടപടികള്‍ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമല്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിമിതമായ അവസരങ്ങളില്‍ മാത്രമേ സ്പീക്കറുടെ ഉത്തരവ് ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും ഹരജിയില്‍ അവ പരാമര്‍ശിച്ചിട്ടില്ലെന്നും സിംഗ്‌വി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

19 എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടിക്കെതിരെ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും നല്‍കിയ ഹരജിയില്‍ കോടതി വാദം കേള്‍ക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more