| Saturday, 25th November 2017, 10:14 am

'ദപുദേവിയുടെ മകള്‍ക്ക് ഇനി പഠിക്കാം'; മൂന്നാം വയസ്സിലെ വിവാഹം പതിനാലു വര്‍ഷത്തിനുശേഷം റദ്ദ് ചെയ്ത് രാജസ്ഥാന്‍ കുടുംബകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോദ്പൂര്‍: ശൈശവ വിവാഹങ്ങള്‍ സ്ഥിരമായി നടക്കുന്ന സ്ഥലമാണ് രാജസ്ഥാന്‍. സമുദായത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹംകഴിപ്പിക്കുകയാണ് ഇവിടെ. ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി നടന്ന വിവാഹം പതിനാലു വര്‍ഷത്തിനുശേഷം കോടതി റദ്ദ് ചെയ്തിരിക്കുകയാണ്.


Also Read: മതം, ശാസ്ത്ര വിരോധം, അവികസിത മനസ്സ്: മലപ്പുറത്തിന്റെ വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നില്‍ എന്തെല്ലാം?


2003 ലാണ് ദപുദേവിയുടെ മകളെ 11 വയസ്സുള്ള ആണ്‍കുട്ടിക്ക് വിവാഹം കഴിച്ച് നല്‍കിയത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ കുട്ടി തയ്യാറായിരുന്നില്ല. വിവാഹത്തിനുശേഷം കുറച്ചുനാള്‍ സ്‌കൂളില്‍ പോയിരുന്ന പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെ എതിര്‍പ്പ് മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോള്‍ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവ് അടുത്തിടെയാണ് മരിച്ചത്. അതോടെ അവളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന ആവശ്യമായി സമുദായം രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. സമുദായത്തിന്റെ ഭീക്ഷണി വര്‍ദ്ധിച്ചതോടെ വിവാഹം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റായ സാരഥിയില്‍ എത്തിച്ചേരുകയും, തുടര്‍ന്ന് അവരുടെ സഹായത്തോടെ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു.


Dont Miss: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്


തുടര്‍ന്ന് സാരഥിയിലെ അധികൃതര്‍ പെണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാരുമായി സംസാരിക്കുകയും വിവാഹം റദ്ദ് ചെയ്യുന്നതിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. വിവാഹം കോടതി റദ്ദ് ചെയ്തതോടെ വീണ്ടും പെണ്‍കുട്ടി പഠനം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more