ജയ്പൂര്‍: ബലാത്സംഗത്തെ അതിജീവിച്ച യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി രാജസ്ഥാന്‍ സര്‍ക്കാര്‍.വെള്ളിയാഴ്ചയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.ഗവര്‍ണറുടെ അനുമതി വാങ്ങിയ ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനായ കൈലാഷ് ബൊഹ്‌റയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
മാര്‍ച്ച് 20 ന് ബൊഹ്റയ്ക്ക് നിര്‍ബന്ധിത വിരമിക്കലിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബലാല്‍സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന് ബോറയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ യൂണിറ്റില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന ഇയാളെ മാര്‍ച്ച് 14 ന് എ.സി.ബി സംഘം ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rajasthan cop accused of demanding sexual favours from rape survivor dismissed from service