ജയ്പൂര്‍: രാജസ്ഥാനില്‍ ഗവര്‍ണര്‍കല്‍രാജ് മിശ്രയും കോണ്‍ഗ്രസ് സര്‍ക്കാരും തമ്മിലുള്ള ചരടുവലികള്‍ തുടരുന്നതിനിടെ, ഗവര്‍ണര്‍ക്കെതിരെ പാര്‍ട്ടിയുടെ പടനീക്കം. ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായ നീക്കങ്ങളില്‍നിന്നും പുറത്തുവരണമെന്നും നിമയസഭാ സമ്മേളനം കാലതാമസമില്ലാതെ വിളിച്ചുചേര്‍ക്കണമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗെറ്റ് വെല്‍ സൂണ്‍ ഗവര്‍ണര്‍ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിങിന് തുടക്കം കുറിച്ചിരിക്കുകയാണ് പാര്‍ട്ടി.
ഗവര്‍ണര്‍ പക്ഷപാതപരവും ഏകപക്ഷീയവുമായ ചിന്തകളില്‍നിന്നും പുറത്തുവരണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ ആവശ്യപ്പെട്ടു. ഇത് ആവശ്യപ്പെട്ടുകൊണ്ടാണ് ഹാഷ് ടാഗ് ക്യാമ്പയിന്‍.
‘രാജസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ളില്‍ ബി.ജെ.പിയുടെ അടിച്ചമര്‍ത്തല്‍ ചിന്താഗതി ഗവര്‍ണറെയും സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്ഷപാതപരമായ മനോഭാവം ആരോഗ്യകരമാണെന്ന് തോന്നുന്നില്ല. #GetWellSoonGovernor’, എന്നാണ് പാണ്ഡെ ട്വീറ്റ് ചെയ്തത്.
പക്ഷപാതത്തിന്റെ അണുബാധയില്‍നിന്നും അദ്ദേഹം കരകയറണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. ഭരണഘടനയെയും ജനാധിപത്യത്തെയും പക്ഷഭേദമില്ലാതെ സംരക്ഷിക്കുന്നതിനായി അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണമെന്നും പാണ്ഡെ പറഞ്ഞു.
രാജസ്ഥാന്‍ വിഷയത്തിലൂന്നി കോണ്‍ഗ്രസ് ആരംഭിക്കുന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് ഇത്. ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങള്‍ക്കെതിരെ സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്ന ക്യാമ്പയിന് പാര്‍ട്ടി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
ജൂലൈ 31 ന് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെലോട്ട് സര്‍ക്കാര്‍ ഗവര്‍ണറോട് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ