ന്യൂദല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന സച്ചിന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗെലോട്ട് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ രാജി സ്ഥിരമായി എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ കയ്യിലുണ്ടെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെലോട്ട് പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആഗ്രഹം പാര്‍ട്ടിക്കുണ്ടെങ്കില്‍ ആരേയും അറിയിക്കാതെ തന്നെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി മാറേണ്ട അവസരത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്റെ നീക്കങ്ങളാണ് ഗെലോട്ടിനെ ചൊടിപ്പിച്ചത്. സോണിയ ഗാന്ധിയെ കണ്ട സച്ചിന്‍ കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചും സംസാരിച്ചെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.
രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ നേരത്തെ തന്ന സച്ചിന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. ഉപ മുഖ്യമന്ത്രിയായെങ്കിലും അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങള്‍ കാരണം ആ സ്ഥാനത്ത് സച്ചിന്‍ തുടര്‍ന്നില്ല. പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.
സച്ചിനെയും വിമതരെയും തിരിച്ചുകൊണ്ടുവരേണ്ട എന്ന തീരുമാനമായിരുന്നു ഗെലോട്ട് പറഞ്ഞതെങ്കിലും. സച്ചിനെ തിരിച്ചെത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് സച്ചിനും കൂട്ടരും വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.
Content HIghlights: Rajasthan Congress, New moves by ghelot