| Wednesday, 9th December 2020, 5:09 pm

സച്ചിന്‍ പൈലറ്റ് തിരിച്ചെത്തുന്നു; രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ വീഴ്ചയില്‍ കണ്ണുവെച്ച് പൈലറ്റ് ക്യാംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനം ലക്ഷ്യമിട്ട് സച്ചിന്‍ പൈലറ്റും സംഘവും. ഈ വര്‍ഷമാദ്യം ഉയര്‍ത്തിയ വിമതശബ്ദം വീണ്ടും സജീവമാക്കാന്‍ പൈലറ്റ് ക്യാംപ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതൃത്വവും നിര്‍ണായകസ്ഥാനങ്ങളിലേക്ക് പുതിയ നിയമനം നടത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യം രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്‍ വ്യക്തമാക്കുകയും ചെയ്തു.

‘സംസ്ഥാന നേതൃത്വത്തിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (പി.സി.സി) ഭാഗമായ പാനലിലും നിയമന സമയത്ത് തുല്യമായ വിഭജനം ഉണ്ടായിരിക്കും. പി.സി.സിയിലും കാര്യമായ മാറ്റം ഉണ്ടാകും’, മാക്കന്‍ പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി നിയമനങ്ങള്‍ പൈലറ്റ് ക്യാംപ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിമതനീക്കങ്ങളെ തുടര്‍ന്ന് പൈലറ്റിനോട് അടുപ്പം കാണിച്ചവരെ പ്രധാനസ്ഥാനങ്ങളില്‍ നിന്ന് നേതൃത്വം മാറ്റിനിര്‍ത്തിയിരുന്നു.

ഇവരെ തിരിച്ചെത്തിക്കുമെന്ന സൂചനയാണ് മാക്കന്റെ പ്രസ്താവനയിലുള്ളത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഗോവിന്ദ് സിംഗ് ഡോട്ട്‌സാര പൈലറ്റിനെ വസതിയിലെത്തി കണ്ടിരുന്നു.

പാര്‍ട്ടി നിയമനങ്ങളുടെ കൂടിയാലോചനകളില്‍ സച്ചിന്‍ പൈലറ്റിനേയും ഉള്‍പ്പെടുത്തണമെന്ന് ഗാന്ധി കുടുംബം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

4371 പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1911 സീറ്റില്‍ ബി.ജെ.പിയും 1781 സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. 425 സീറ്റില്‍ സ്വതന്ത്രരും 57 സീറ്റില്‍ ആര്‍.എല്‍.പിയും ജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Rajasthan Congress in local body polls, Sachin Pilot camp eyes plum posts

We use cookies to give you the best possible experience. Learn more