ബന്‍സാര: കാര്‍ ഓവര്‍ടേക്ക് ചെയ്തതില്‍ കുപിതനായി തന്റെ മകന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെ ന്യായീകരിച്ച് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ധാന്‍ സിങ് റാവത്ത്.
ചെറിയ ചെറിയ കാര്യങ്ങളെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. “” കുട്ടികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നമാണ്. ഞങ്ങള്‍ അവരുടെ കാര്യത്തില്‍ ഇടപെടുന്നില്ല. അവിടെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നുകരുതി ചെറിയ കാര്യങ്ങളെയൊന്നും ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല- എം.എല്‍.എ പ്രതികരിച്ചു.
Dont Miss അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവർ; പ്രതികരണവുമായി പിണറായി വിജയൻ
കഴിഞ്ഞ ദിവസമായിരുന്നു എം.എല്‍.എയുടെ മകന്‍ പൊതുനിരത്തില്‍ വെച്ച് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബന്‍സാര വിദ്യുത് കോളനിയിക്കടുത്തുവെച്ചായിരുന്നു സംഭവം.
എം.എല്‍.എയുടെ മകനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്ത വാഹനത്തെ തടഞ്ഞു നിര്‍ത്തിയ ശേഷം ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു ഇയാള്‍.
അതേസമയം താന്‍ എം.എല്‍.എയുടെ മകന്റെ കാറിനെ കാര്‍ ഓവര്‍ടേക്ക് ചെയ്തിട്ടില്ലെന്നും മര്‍ദ്ദിച്ചതിനെതിരെ നിയമനടപടിയെടുക്കണമെന്നും മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ പറഞ്ഞിരുന്നു.