ജയ്പൂര്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതോടെ തിരക്കിട്ട ചര്‍ച്ചകളിലേക്ക് നീങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്ത് യോഗം വിളിച്ചു ചേര്‍ത്തെന്നാണ് വിവരം.
ബി.ജെ.പി നാഷണല്‍ ജോയിന്റ് സെക്രട്ടറി വി സതീഷ്, സംസ്ഥാനാധ്യക്ഷന്‍ സതിഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാറിയ, രാജേന്ദ്ര റാത്തോര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ സച്ചിന്‍ പൈലറ്റ് ബി.ജെ.പിയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പൈലറ്റും സംഘവും ബി.ജെ.പി വിരിച്ച വലയില്‍ വീണെന്ന് ജയ്പൂരിലെത്തിയ പ്രതിനിധി സംഘ തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു.
‘പൈലറ്റിനെ കോണ്‍ഗ്രസ് മുപ്പതാം വയസില്‍ കേന്ദ്രമന്ത്രിയാക്കി. 40ാം വയസില്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാനാധ്യക്ഷനുമാക്കി. അദ്ദേഹത്തിന് പാര്‍ട്ടി നിരവധി അവസരങ്ങള്‍ നല്‍കി. എം.പിയായിരുന്നു സച്ചിന്‍ പൈലറ്റ്. സച്ചിനും കൂട്ടാളികളും ബി.ജെ.പിയുടെ വലയില്‍ വീണതില്‍ അതീവ ദുഃഖമുണ്ട്. പക്ഷേ, അത് അംഗീകരിക്കാനാവില്ല’, സുര്‍ജേവാല പറഞ്ഞു.
ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക