| Thursday, 26th July 2018, 5:13 pm

ഹുമയൂണ്‍ ബാബറിന് മുമ്പ് മരിച്ചെന്ന വിചിത്രവാദവുമായി ബി.ജെ.പി രാജ്യസഭാംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പശുക്കളെ ബഹുമാനിക്കാന്‍ ഹൂമയൂണ്‍ ബാബറിനോട് ആവശ്യപ്പെട്ടെന്ന് രാജസ്ഥാന്‍ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ മദന്‍ ലാല്‍ സൈനി. തന്റെ മരണക്കിടക്കയില്‍ വെച്ചാണ് ഹൂമയൂണ്‍ ബാബറിനോട് ഇക്കാര്യം പറഞ്ഞതെന്നാണ് സൈനിയുടെ വാദം. എന്നാല്‍ ചരിത്രപരമായി ഹൂമയൂണ്‍ ബാബറിന്റെ മകനും, ബാബറിന് ശേഷം മരിച്ച ആളുമാണ്.


ALSO READ: രണ്ട് ഇന്ത്യാക്കാര്‍ക്ക് മാഗ്‌സസെ അവാര്‍ഡ്: വിജയികളെപ്പറ്റി അറിയേണ്ടതേല്ലാം


ജയ്പൂരില്‍ നടന്ന ഒരു യോഗത്തിലാണ് വിചിത്രമായ ഈ കാര്യം മദന്‍ ലാല്‍ സൈനി ഉന്നയിച്ചത്. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ ഹൂമയൂണ്‍ പശുക്കളേയും, ബ്രാഹ്മണരേയും, സ്ത്രീകളേയും ബഹുമാനിക്കണം എന്ന് ബാബറിനോട് പറഞ്ഞെന്ന് അവകാശപ്പെട്ട മദന്‍ ലാലിനെ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.


ALSO READ: അയ്യപ്പ വിഗ്രഹത്തിനുമുണ്ട് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ; നൈഷ്ഠിക ബ്രഹ്മചാരിയായി നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്നും അഡ്വ. സായ് ദീപക്


“”ഹൂമയൂണ്‍ മരിക്കുമ്പോൾ, അയാള്‍ ബാബറെ വിളിച്ച് പറഞ്ഞു നിങ്ങള്‍ക്ക് ഇന്ത്യ ഭരിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ ഉണ്ടാവണം. പശുക്കള്‍, ബ്രാഹ്മണര്‍, സ്ത്രീകള്‍”” രാജ്യസഭാഗം പറഞ്ഞു.

1531ല്‍ ആണ് ബാബര്‍ മരിച്ചത്, 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1556ല്‍ ആയിരുന്നു ഹൂമയൂണിന്റെ മരണം.

We use cookies to give you the best possible experience. Learn more