ജയ്പൂര്‍: പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ സൈനികനെ രാജസ്ഥാന്‍ എ.ടി.എസ് കസ്റ്റഡിയിലെടുത്തു. ഹവില്‍ദാറായിരുന്ന ഗോവര്‍ധന്‍ സിങ് എന്നയാളെയാണ് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എ.ടി.എസ് സംഘം പിടികൂടിയത്. സൈന്യത്തിന്റെ വിവരങ്ങള്‍ ഇയാള്‍ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കപ്പെടുന്നത്.
ഗോവര്‍ധന്‍ സിങില്‍ നിന്നും നിരവധി രേഖകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ പൊഖ്‌റാനിന് സമീപം ടെഹ്‌സിലില്‍ ചോദ്യം ചെയ്ത് വരികയാണ്. ഏറെക്കാലം നിരീക്ഷിച്ചതിന് ശേഷമാണ് സൈനികനെ പിടികൂടിയത്. ഐ.എസ്.ഐ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശൈഖ് മൊഗാള്‍ എന്നയാളെ ഈ മാസം ആദ്യം കൊല്‍ക്കത്ത പോലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ഐ.എസ്.ഐ ബന്ധത്തിന്റെ പേരില്‍ 6 പേരാണ് അറസ്റ്റിലായത്.
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് മുതിര്‍ന്ന ഐ.ഒ.സി ഉദ്യോഗസ്ഥന്‍ ജയ്പൂരില്‍ അറസ്റ്റിലായിരുന്നു.