| Tuesday, 30th July 2019, 5:10 pm

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ദുരഭിമാനക്കൊലയ്ക്കുമെതിരെ രാജസ്ഥാന്‍ നിയമസഭയില്‍ ബില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ ദുരഭിമാനക്കൊലയ്ക്കും ആള്‍ക്കൂട്ട കൊലപാതകത്തിനുമെതിരായ ബില്‍ അവതരിപ്പിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാല്‍ ആണ് ബില്‍ അവതരിപ്പിച്ചത്.

ദുരഭിമാനത്തിന്റെ പേരില്‍ വൈവാഹികജീവിതത്തിന് തടസം നില്‍ക്കുന്നത് തടയുന്ന നിയമവും (The Rajasthan Prohibition of Interference with the Freedom of Matrimonial Alliances in the Name of Honour and Tradition bill-2019) ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മോചനം നേടുന്ന ബില്ലും ( ‘The Rajasthan Protection from Lynching Bill-2019’) ആണ് അവതരിപ്പിച്ചത്.

ബില്‍ അനുസരിച്ച് ദുരഭിമാനത്തിന്റെ പേരില്‍ ഇതരജാതി, ഇതര സമുദായ, ഇതരമത വിവാഹങ്ങള്‍ എന്നിവയ്‌ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നത് കുറ്റകരമാണ്.

നേരത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന വിധത്തില്‍ നിയമം കൈയിലെടുക്കുന്ന നടപടി ഉല്‍ക്കണ്ഠ ഉളവാക്കുന്നു എന്നു പറഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more