ഐ.പി.എല്ലില്‍ ഇത്തവണ കപ്പടിക്കാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടമായ ഐ.പി.എല്ലിന്റെ കിരീടം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം എന്ന വാശിയിലാണ് പിങ്ക് സിറ്റി.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ ഏറെ സ്‌പെഷ്യലായിരുന്നു. ഐ.പി.എല്‍ മെഗാലേലത്തിന് ശേഷം ഒന്നുകൂടി ശക്തമായ സ്‌ക്വാഡുമായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ ഉദ്ഘാടന സീസണ് ശേഷം ഫൈനലിലെത്തിയ സീസണ്‍ കൂടിയായിരുന്നു 2022.
അകാലത്തില്‍ പൊലിഞ്ഞു പോയ ഷെയ്ന്‍ വോണിനായി കപ്പുയര്‍ത്താന്‍ ഇറങ്ങിത്തിരിച്ച രാജസ്ഥാന്‍ ഫൈനല്‍ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടാനായിരുന്നു വിധി.
എന്നാല്‍ കഴിഞ്ഞ സീസണിലെ വിധി തിരുത്തിക്കുറിക്കാനാണ് രാജസ്ഥാന്‍ അരയും തലയും മുറുക്കി ഇറങ്ങുന്നത്. ഇക്കഴിഞ്ഞ മിനി ലേലത്തില്‍ അതിന്റെ തെളിവും രാജസ്ഥാന്‍ നല്‍കിയിരുന്നു.
ടീമിന് ഏറ്റവും അത്യാവശ്യമായിരുന്ന ഫാസ്റ്റ് ബൗള്‍ ഓള്‍ റൗണ്ടറുടെ വിടവാണ് രാജസ്ഥാന്‍ ആദ്യം നികത്തിയത്. വെസ്റ്റ് ഇന്‍ഡീസ് കരുത്തന്‍ ജേസണ്‍ ഹോള്‍ഡറെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ സ്‌കോഡിനെ ഒന്നുകൂടി ശക്തമാക്കിയത്.
മിനി ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ലെജന്‍ഡ് ജോ റൂട്ടിനെ ഒരു കോടിക്ക് ടീമിലെത്തിച്ചപ്പോള്‍ ആരാധകര്‍ പോലും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഐ.എല്‍ ടി-20യില്‍ താരത്തിന്റെ പ്രകടനം കണ്ടതോടെ ആ ആശങ്കക്കും വിരാമമായി. റൂട്ടിനൊപ്പം സര്‍പ്രൈസ് പിക്കായി ആദം സാംപയും ചേര്‍ന്നപ്പോള്‍ ടീം ഡബിള്‍ സ്‌ട്രോങ്ങായി.
ഈ മികച്ച സ്‌ക്വാഡില്‍ നിന്നും ശക്തമായ ഇലവനെ കണ്ടെത്തിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. ആവശ്യത്തിന് പേസര്‍മാരും സ്പിന്നര്‍മാരുമുള്ളതിനാല്‍ തന്നെ വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനും ടീമിന് സാധിക്കും.
അത്തരത്തില്‍ സീസണിലെ രാജസ്ഥാന്റെ ഏറ്റവും ശക്തമായ ഇലവനെ പരിശോധിക്കാം.
ഓപ്പണര്‍മാരായി ടീമിന്റെ വിശ്വസ്തരായ ബട്‌ലറും ജെയ്‌സ്വാളുമല്ലാതെ മറ്റൊരു ഓപ്ഷനും ടീമിന് മുമ്പിലില്ല. മൂന്നാമനായി ക്യാപ്റ്റന്‍ സഞ്ജുവും നാലാമതായി പടിക്കലും കളത്തിലിറങ്ങും.
അഞ്ചാമനായി ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ഹെറ്റ്‌മെയറും ആറാമതായി ടീമിലെ പുതിയ അഡീഷനായ ഹോള്‍ഡറെയോ റിയാന്‍ പരാഗിനെയോ കളത്തിലിറക്കാം.
ലോവര്‍ ഓര്‍ഡറില്‍ ആര്‍. അശ്വിനും യൂസ്വേന്ദ്ര ചഹലും അടങ്ങുന്ന സ്പിന്‍ നിരയും ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ഒബെഡ് മക്കോയ്‌യും ഉള്‍പ്പെടുന്ന പേസ് നിരയും ശക്തമാണ്. പതിന്നൊന്നാമനായി കുല്‍ദീപ് സെന്നോ നവ്ദീപ് സെയ്‌നിയോ എത്തുമ്പോള്‍ രാജസ്ഥാന്‍ ടൈറ്റില്‍ വിന്നിങ് ഇലവനായി മാറും.
ഇതിന് പുറമെ വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതിനൊപ്പം തന്നെ താരങ്ങള്‍ക്ക് അവശ്യമായ വിശ്രമം നല്‍കാനും രാജസ്ഥാന് സാധിക്കും.
രാജസ്ഥാന്‍ റോയല്‍സ് പ്രോബബിള്‍ / സ്‌ട്രോങ്ങസ്റ്റ് ഇലവന്‍.
ജോസ് ബട്‌ലര്‍
യശസ്വി ജെയ്‌സ്വാള്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)
ദേവ്ദത്ത് പടിക്കല്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍
റിയാന്‍ പരാഗ്/ ജേസണ്‍ ഹോള്‍ഡര്‍
ആര്‍. അശ്വിന്‍
യൂസ്വേന്ദ്ര ചഹല്‍
ട്രെന്റ് ബോള്‍ട്ട്
ഒബെഡ് മക്കോയ്
കുല്‍ദീപ് സെന്‍/ നവ്ദീപ് സെയ്‌നി
Content Highlight: Rajastan Royals strongest eleven of 2023