ജയ്പൂര്‍:രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍നിന്നും ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ നിലവില്‍ റദ്ദാക്കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അതേസമയം, രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സച്ചിന്‍ പൈലറ്റും സംഘവും. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് പൈലറ്റും കൂടെയുള്ള 18 എം.എല്‍.എമാരും സുപ്രീംകോടതിയെ സമീപിക്കുന്നത്,
ഇക്കാര്യത്തില്‍ നിയമ സഹായം തേടി പൈലറ്റ് വക്കീലിനെ കണ്ടു. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്.
നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക