ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്‌ക്കെതിരെ തിരിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്. ഇതിനെതിരെയാണ് ഗെലോട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഗവണറുടെ ആറ് പേജുള്ള പ്രേമലേഖനം കിട്ടി. ഇതിന് മറുപടി വൈകീട്ട് പറയാം എന്നാണ് ഗെലോട്ടിന്റെ മറുപടി.
നേരത്തെയും ഗെലോട്ട് സര്‍ക്കാര്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനായി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. അന്നും ആറ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരുന്നു ശുപാര്‍ശ മടക്കിയത്.
ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നത്. വിശ്വാസ വോട്ടെടുപ്പല്ല, പകരം ഇപ്പോള്‍ പ്രധാനം കൊവിഡ് നിയന്ത്രണമാണെന്നും ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ഗെലോട്ട് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക