ജയ്പൂര്‍: രാജസ്ഥാനില്‍ പ്രതിസന്ധി തുടരവെ, നിലപാട് തിരുത്തി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബി.ടി.പി). വിശ്വാസ വോട്ടെടുപ്പിന്റെ സാഹചര്യം വരുകയാണെങ്കില്‍ ഗെലോട്ട് പക്ഷത്തോടൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ബി.ടി.പി ദേശീയാധ്യക്ഷന്‍ മഹേഷ് വാസവ പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന്റെ ഘട്ടത്തില്‍ അശോക് ഗെലോട്ടിനെയോ സച്ചിന്‍ പൈലറ്റിനെയോ അനുകൂലിച്ച് വോട്ടുചെയ്യരുതെന്നായിരുന്നു പാര്‍ട്ടി നേരത്തെ എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. തീരുമാനം മാറ്റിയതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഇടപെടലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബി.ടി.പിയ്ക്ക് രണ്ട് എം.എല്‍.എമാരാണുള്ളത്. രണ്ട് പേരും നിലവില്‍ ഗെലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടിലാണുള്ളത്.
സച്ചിന്‍ പൈലറ്റിനെയും 18 എം.എല്‍.എമാരെയും അയോഗ്യരാക്കിയ നടപടിക്കെതിരെ നല്‍കിയ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കുമെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിനെതിരായ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കുന്നതിലൂടെ ഒരു എം.എല്‍.എയെ അയോഗ്യനാക്കാനാവില്ലെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയില്‍ വാദിച്ചു.
ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. സച്ചിന്‍ പൈലറ്റ് അടക്കം 19 എം.എല്‍.എമാരെ അയോഗ്യരാക്കിയാല്‍ നിയമസഭയിലെ അംഗ സംഖ്യ കുറയുകയും വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്യമെന്നാണ് അശോക് ഗെലോട്ടിന്റെ ആലോചന. ഇത് മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ ഗെലോട്ട് തിരക്കിട്ട നീക്കങ്ങളിലേക്ക് തിരിഞ്ഞതെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക