| Monday, 27th July 2020, 2:22 pm

'48 മണിക്കൂറിനുള്ളില്‍ അവര്‍ മടങ്ങിയെത്തും'; ചിലത് വെളിപ്പെടുത്തി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ, രാജസ്ഥാന്‍ കോണ്‍ഗ്രസിലേക്ക് 48 മണിക്കൂറിനുള്ളില്‍ എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. വിമത ക്യാമ്പിലെ മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് സുര്‍ജേവാല അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് യോഗത്തിലാണ് സുര്‍ജേവാല ഇക്കാര്യം അറിയിച്ചത്. 19 എം.എല്‍.എമാരില്‍ മൂന്നുപേര്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

അതേസമയം, സച്ചിന്‍ പൈലറ്റിനും 18 വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ സ്പീക്കര്‍ സി.പി ജോഷി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.

പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ രണ്ട് ചോദ്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more