ജയ്പൂര്‍: ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ ശക്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.
എന്നാല്‍, കോണ്‍ഗ്രസ് അവകാശപ്പെടുന്ന നമ്പര്‍ കള്ളമാണെന്നാണ് പൈലറ്റിന്റെ വിശ്വസ്തര്‍ പറയുന്നത്.
109 എം.എല്‍.എമാര്‍ ഗെലോട്ടിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. പൈലറ്റിനോട് മടങ്ങിവരാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കോണ്‍ഗ്രസ് വാക്കുനല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക