| Wednesday, 21st August 2024, 3:36 pm

സെൻസർ ചെയ്തവൻ പോലും ആ തെറി എൻജോയ് ചെയ്തത് കൊണ്ടാവാം അത് ഒഴിവാക്കാഞ്ഞത്: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ജയറാം – രാജസേനൻ കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ചിത്രമാണ് മേലെപറമ്പിൽ ആൺവീട്. രഘുനാഥ് പാലേരി രചന നിർവഹിച്ച ചിത്രത്തിൽ ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാർ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

ചിത്രത്തിൽ നരേന്ദ്രപ്രസാദ് തന്റെ ഭാര്യയായി അഭിനയിച്ച മീനയെ തെറി പറയുന്ന ഒരു സീനുണ്ട്. ചിത്രത്തിൽ ഒരു തമാശ രംഗമായിട്ടാണ് അത് പ്ലേസ് ചെയ്തിട്ടുള്ളത്. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാജസേനൻ.

സെൻസർ ബോർഡ് എന്തുകൊണ്ടാണ് ആ സീൻ ഒഴിവാക്കാതിരുന്നതെന്ന് തനിക്കറിയില്ലെന്നും ഒരുപക്ഷേ ആ സീനിന് ഏറ്റവും യോജിച്ച വാക്കാണെന്ന് തോന്നിയത് കൊണ്ടാവാം അത് കളയാഞ്ഞതെന്നും രാജസേനൻ പറഞ്ഞു. സമയം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെൻസർ ബോർഡ് ആ തെറി ഡിലീറ്റ് ചെയ്തില്ല. അത് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ല. എനിക്ക് തോന്നുന്നത് സെൻസർ ചെയ്തവൻ പോലും അത് എൻജോയ് ചെയ്തിട്ടുണ്ടാവും.


കാരണം ആ സാഹചര്യത്തിൽ അതല്ലാതെ വേറൊരു വാക്ക് ആ കഥാപാത്രത്തിന് പറയാൻ പറ്റില്ല.

കർക്കശക്കാരനായ ഒരു കർഷകനാണ് അദ്ദേഹം. മക്കളെയൊക്കെ വരച്ച വരയിൽ നിർത്തുന്ന ഭാര്യയേയും അങ്ങനെ നിർത്തുന്ന ഒരാളാണ്. എല്ലാ അർത്ഥത്തിലും വളരെ നല്ലൊരു മനുഷ്യനാണ്. ആ മനുഷ്യനോട്‌ ഭാര്യ ചോദിക്കുകയാണ്, ഇനി അവളെങ്ങാനും നിങ്ങളുടെ പേര് പറഞ്ഞാല്ലോയെന്ന്.

അപ്പോൾ അയാൾക്ക് അതിനേക്കാൾ നല്ലൊരു വാക്ക് ഉപയോഗിക്കാനില്ല. സെൻസറിൽ ഒന്നും ചെയ്തിട്ടില്ല ആ ഭാഗം. കൃത്യ സ്ഥലത്ത് അത്രയും ചേരുന്ന വിധത്തിൽ ഉപയോഗിച്ചത് കൊണ്ടായിരിക്കാം അത് സെൻസർ ചെയ്യാഞ്ഞത്. അതുകൊണ്ടാവാം ഡിലീറ്റ് ചെയ്യാത്തത്,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan Talk About A scene In  Meleparambil Aanveed Movie

We use cookies to give you the best possible experience. Learn more