പത്തിരുപത് ബാറുള്ള ഞാൻ ഈ സിനിമ ഇറക്കിയാൽ ശരിയാവുമോയെന്ന് നിർമാതാവ് ചോദിച്ചു, അത് ഹിറ്റാവേണ്ട സിനിമയായിരുന്നു: രാജസേനൻ
Entertainment
പത്തിരുപത് ബാറുള്ള ഞാൻ ഈ സിനിമ ഇറക്കിയാൽ ശരിയാവുമോയെന്ന് നിർമാതാവ് ചോദിച്ചു, അത് ഹിറ്റാവേണ്ട സിനിമയായിരുന്നു: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th December 2024, 12:33 pm

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന സംവിധയകനാണ് രാജസേനൻ. മേലെപറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി തുടങ്ങി റിപ്പീറ്റ് വാല്യൂ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം ജയറാമിന് നിരവധി സുപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരത്തിന് ശേഷം ഒന്ന് രണ്ട് ചിത്രങ്ങളൊഴികെ അദ്ദേഹത്തിന്റെ ബാക്കി സിനിമകളെല്ലാം പരാജയപ്പെട്ടിരുന്നു. അതിൽ ഒന്നായിരുന്നു ഒരു സ്മോൾ ഫാമിലി.

ഒരു സ്‌മോൾ ഫാമിലിയുടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നുവെന്നും അത് നല്ലൊരു സബ്ജെക്ട് ആയിരുന്നുവെന്നും രാജസേനൻ പറയുന്നു. രണ്ടാം പകുതി വിചാരിച്ചപോലെ വന്നില്ലെന്നും ഗോകുലം ഗോപാലൻ ആയിരുന്നു ആ സിനിമയുടെ നിർമാതാവെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ബാറുകൾ സ്വന്തമായിട്ടുള്ള അദ്ദേഹമാണ് കള്ളുകുടിക്കെതിരെയുള്ള  ആ സിനിമ നിര്മിച്ചതെന്നും രാജസേനൻ കൂട്ടിച്ചേർത്തു.

‘ഒരു സ്മോൾ ഫാമിലി മുഴുവനായി എന്റെ കഥയാണ് പറഞ്ഞിരുന്നതെങ്കിൽ ആ സിനിമ ഹിറ്റായേനെ. അങ്ങനെയാണ് ആ സിനിമ വരേണ്ടത്. ഗോകുലം ഗോപാലേട്ടനായിരുന്നു അതിന്റെ നിർമാതാവ്. അദ്ദേഹം ഇതിലൊന്നും ഇടപെടാറില്ല. ഒന്ന് രണ്ട് അഭിനേതാക്കളെ സെക്കന്റ് ഹാഫിൽ ഒന്ന് പൊക്കിപിടിച്ചൂടേ എന്ന സജഷൻ വന്നപ്പോൾ ആ സ്ക്രിപ്റ്റ് പൊളിച്ചു.

അപ്പോഴാണ് അപകടം സംഭവിച്ചത്. കള്ളിനെതിരെ സംസാരിക്കുന്ന ഒരാൾ, അയാൾക്ക് നല്ല സുന്ദിരയായ ഒരു ഭാര്യയും മകളുമുണ്ട്. അവരുടെ വീടിന്റെ തൊട്ടുമുന്നിൽ ഒരു ബീവറേജ് വന്നാൽ അതിൽ ഒരുപാട് ഹ്യുമറിനുള്ള സാധ്യതയുണ്ട്. പക്ഷെ കഷ്ടകാലത്തിന് അയാളുടെ മകൾ ചെന്ന് അബ്ക്കാരിയുടെ മകനെ പ്രണയിക്കുന്നു.

ആ നായകനെ കള്ളുകുടിയിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്ന പെണ്ണിന്റെ അച്ഛൻ അവസാനം മുഴുകുടിയനായി മാറുന്നു. ഇതായിരുന്നു കഥ. പക്ഷെ ഇത്ര മനോഹരമായിട്ട് അതിന്റെ രണ്ടാം പകുതി വന്നില്ല. പടം കണ്ട ഗോപാലേട്ടൻ തമാശയായി പറഞ്ഞത്, ദൈവമേ പത്തിരുപത് ബാറുള്ള ആളാണ് ഞാൻ ഈ സിനിമ ഞാൻ തന്നെ ഇറക്കിയാൽ എന്താവും സ്ഥിതി എന്നായിരുന്നു,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Oru Small Family Movie