ആ ഡയലോഗ് ഒരു സാധാരണ നടന് പറയാൻ കഴിയില്ല, പക്ഷെ അദ്ദേഹം എത്ര സ്വാഭാവികമായിട്ടാണ് ചെയ്യുന്നത്: രാജസേനൻ
Entertainment
ആ ഡയലോഗ് ഒരു സാധാരണ നടന് പറയാൻ കഴിയില്ല, പക്ഷെ അദ്ദേഹം എത്ര സ്വാഭാവികമായിട്ടാണ് ചെയ്യുന്നത്: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd November 2024, 4:47 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. തന്റെ തനത് അഭിനയ ശൈലിയിലൂടെ വലിയ ശ്രദ്ധ നേടിയ അദ്ദേഹം സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് രാജസേനൻ. ഡയലോഗ് പ്രത്യേക രീതിയിൽ പറയാനുള്ള ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഴിവ് അപാരമാണെന്നും ക്രിട്ടിക്കലായ പല സീനുകളും അദ്ദേഹം വളരെ മനോഹരമായി കൈകാര്യം ചെയ്യുമെന്നും രാജസേനൻ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡയലോഗ് പ്രത്യേക രീതിയിൽ പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഒരു സിനിമയിൽ ചില ടിപ്പിക്കൽ മൊമെന്റ്സ് ഉണ്ടാവും. വളരെ ക്രിട്ടിക്കലായിട്ടുള്ള സിറ്റുവേഷൻസായിരിക്കും. അപ്പോൾ അതൊക്കെ പറഞ്ഞ് ഫലിപ്പിക്കാൻ അദ്ദേഹത്തിന് വലിയ കഴിവുണ്ട്.

മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിൽ തന്നെ ജയറാം പവിഴമുവായി ഇഷ്ടത്തിലായി കല്യാണവും കഴിച്ചു വീട്ടിലേക്ക് കൊണ്ടുപോവുന്ന ഭാഗമുണ്ട്. പലവട്ടം വീട്ടിൽ ഒരു ജോലികാരി ഇല്ലാത്തതിന്റെ ഒരു പ്രശ്നം ജയറാം പറഞ്ഞിട്ടുണ്ട്.

അപ്പോൾ ഉണ്ണിയേട്ടൻ പറയുന്ന ഒരു ഡയലോഗുണ്ട്, വീട്ടിൽ ഒരു ജോലിക്കാരിയെയാണ് ആവശ്യമെങ്കിൽ ആ വേഷത്തിൽ അവളെയങ്ങ് കൊണ്ട് പൊയ്ക്കോളൂ. അവളുടെ ജാതകത്തിൽ അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ അതങ്ങ് തീരട്ടെയെന്ന്.

ഈ ഡയലോഗ് ഒരു സാധാരണ നടൻ പറഞ്ഞാൽ കിട്ടില്ല. ഒരു സ്വാഭാവികത കിട്ടില്ല. പക്ഷെ അദ്ദേഹം വളരെ സത്യസന്ധമായി ചുമ്മാ അങ്ങ് പറയുകയാണ് ചെയ്യുക. അത്തരം വളരെ ക്രിട്ടിക്കലായിട്ടുള്ള സീനുകൾ ചെയ്യാൻ അദ്ദേഹത്തെ പോലൊരു നടന്റെ പ്രാധാന്യം വളരെ വലുതാണ്,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Oduvil Unnikrishnan