Online Piracy
കാലക്കും രക്ഷയില്ല; റിലീസിന് തൊട്ടുപിന്നാലെ രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 07, 02:34 am
Thursday, 7th June 2018, 8:04 am

ചെന്നൈ: റിലീസിന് തൊട്ടുപിന്നാലെ സൂപ്പര്‍താരം രജനീകാന്തിന്റെ തമിഴ് ചിത്രം കാല ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയിരിക്കുന്നത്. പുലര്‍ച്ചെ 5.30തോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. നേരത്തെ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലി പുറത്തിറങ്ങയപ്പോള്‍ സിനിമയുടെ വ്യാജന്‍പുറത്തിറക്കുമെന്ന് ഇവര്‍പരസ്യമായി വെല്ലുവിളിക്കുകയും ചിത്രം നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.


Also Read മുഖം കാണിക്കാതെ മാസ് ഇന്‍ട്രോയുമായി ഡെറിക്; മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ ട്രൈലര്‍ പുറത്ത് വിട്ടു


മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങുന്ന മിക്ക ഹിറ്റ് ചിത്രങ്ങളും നെറ്റില്‍ അപ് ലോഡ് ചെയ്യുന്ന സംഘമാണ് തമിഴ് റോക്കേഴ്സ്. നിരവധി ആളുകളാണ് തമിഴ് റോക്കേഴ്സില്‍ നിന്നും ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നത്.

നിരവധി സിനിമകളുടെ തിയേറ്റര്‍ പ്രിന്റുകളും സെന്‍സര്‍ കോപ്പികളും ഇത്തരത്തില്‍ തമിഴ് റോക്കേഴ്സ് സൈറ്റില്‍ പ്രചരിക്കുന്നുണ്ട്. പല തവണ സൈബര്‍ പോലീസ് തമിഴ് റോക്കേഴ്സിന്റെ സൈറ്റുകള്‍ പൂട്ടിച്ചെങ്കിലും വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. തമിഴ് താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ രംഗത്തെത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.