Advertisement
new movie
രജനീകാന്ത് വീണ്ടും പൊലീസ് വേഷത്തില്‍; മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Apr 09, 06:05 am
Tuesday, 9th April 2019, 11:35 am

ചെന്നൈ: പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരിടവേളക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാവുന്നത്. ചന്ദ്രമുഖിക്ക് ശേഷം ആദ്യമായാണ് നയന്‍താര രജനീകാന്തിന്റെ നായികയാവുന്നത്.

അനിരുദ്ധ് രവിചന്ദ്രന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്ന. എസ്.ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.

രജനിയുടെ 167ാം ചിത്രമാണിത്.

DoolNews Video