മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സംവിധായകനും സിനിമാറ്റോഗ്രാഫറുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഒരുപാട് നാളായി മഞ്ജുവിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ജാക്ക് ആന്‍ഡ് ജില്ലിലൂടെ ആ ആഗ്രഹം നടന്നെന്നും സന്തോഷ് ശിവന്‍ പറയുന്നു.
ഒപ്പം ഇതുവരെ മലയാളികള്‍ കണ്ട മഞ്ജുവാര്യരെ ആയിരിക്കില്ല ഈ ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നുമാണ് സന്തോഷ് ശിവന്‍ പറയുന്നത്. മഞ്ജുവിനെ കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിച്ചതുള്‍പ്പെടെ പല സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ടെന്നാണ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറയുന്നത്.
‘ഒരുപാട് നാളായി മഞ്ജുവിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു എത്തി. മഞ്ജുവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവരൊരു ബഹുമുഖ പ്രതിഭയാണ്. സിനിമയുമായി അവര്‍ നന്നായി സഹകരിച്ചു.
കിം കിം എന്ന പാട്ട് മഞ്ജുവിനെ കൊണ്ട് പാടിച്ചു. അതിനൊപ്പം ഒരു തമിഴ് പാട്ടുകൂടി പാടിച്ചിട്ടുണ്ട്. പിന്നെ ചില ആക്ഷന്‍ രംഗങ്ങളൊക്കെ മഞ്ജു ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. മഞ്ജുവിനെപ്പോലൊരു നടിക്കേ അതൊക്കെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുള്ളൂ.
അത് മാത്രമല്ല സിനിമയിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ രജനീ സാറിനെ കാണിച്ചിരുന്നു. മഞ്ജു ഇങ്ങനെ ഒക്കെ ചെയ്യുമോ എന്നായിരുന്നു അദ്ദേഹം എന്നോടു ചോദിച്ചത്,’ സന്തോഷ് ശിവന്‍ പറഞ്ഞു.
ഭയങ്കര ഫണ്‍ ആയിട്ടുള്ള ഒരു ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍ എന്നും തന്റെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നും മഞ്ജു വാര്യരും അഭിമുഖത്തില്‍ പറഞ്ഞു.
‘കഥാപാത്രം ഫണ്ണിയാണ്. അതേസമയം അഡ്വന്‍ഞ്ചറുമാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ എന്നെക്കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്. സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം തൊട്ടേ കേള്‍ക്കുന്ന പേരാണ് സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച്. അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേയെന്ന് പണ്ടൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍, അതിലുപരി ഒരു നല്ല മനുഷ്യന്റെ കൂടെ ഏകദേശം ഒന്നരമാസത്തോളം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. നല്ല അനുഭവങ്ങളായിരുന്നു അതെല്ലാം, മഞ്ജു പറഞ്ഞു.
അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജു പറഞ്ഞു. നേരത്തെ ചില ചിത്രങ്ങളില്‍ ചെറിയ രീതിയിലുള്ള ആക്ഷന്‍ സ്വീകന്‍സുകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അത്യവശ്യം നന്നായി ആക്ഷന്‍ ഉണ്ട്. സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്സ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചെന്നും താരം പറഞ്ഞു.
ചിത്രത്തില്‍ മഞ്ജു ആലപിച്ച കാന്താ കാതോര്‍ത്തിരിപ്പു ഞാന്‍ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജുവിനും കാളിദാസിനും പുറമെ സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്നുമുണ്ട്. ശ്രീഗോകുലം മൂവീസ്, സേവാസ് ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rajanikanth manju warrier santhosh Sivan Jack and jill Movie