ചെന്നൈ: കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലയുടെ ഇന്‍ട്രോ മ്യൂസിക് തയ്യാറാക്കേണ്ടതെന്ന് ആരാധകരോട് ആരാഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. എത് തരത്തിലുള്ള സംഗീതമാണ് വേണ്ടതെന്ന് സംഗീത സംവിധായകന്‍ സംഗീത് നാരായണന്‍ ആണ് ട്വിറ്ററിലൂടെ ആരാഞ്ഞത്.
നാല് ഓപ്ഷനുകള്‍ നല്‍കിയാണ് ആരാധകരുടെ ആവശ്യം ആരാഞ്ഞത്. 1980 കളിലെ റെട്രോ, 90കളിലെ സ്‌റ്റൈലിഷ്, നിലവിലുള്ള മോഡേണ്‍ ഇലക്ട്രിക്ക്, എല്ലാത്തിന്റെയും മിക്‌സഡ് എന്നിങ്ങനെയാണ് അദ്ദേഹം ഓപ്ഷന്‍ നല്‍കിയത്.
ഇതില്‍ 39 ശതാമനം പേരും മിക്‌സഡ് മ്യൂസിക് തെരഞ്ഞെടുത്തപ്പോള്‍ 27 ശതമാനം പേര്‍ സ്‌റ്റൈലിഷ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. 19 ശതമാനം റെട്രോ മ്യൂസിക് തെരഞ്ഞെടുത്തപ്പോള്‍ 15 ശതമാനം പേര്‍ മോഡേണ്‍ ഇലക്ട്രിക് മ്യൂസികും അണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഏപ്രില്‍ 27 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്. അതില്‍ എല്ലാവരും ഭാഗമായതില്‍ സന്തോഷമെന്നാണ് സന്തോഷ് നാരായണന്‍ ട്വിറ്ററില്‍ കുറിച്ചു.