രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലറുടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും പ്രധാന കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. പടയപ്പയുടെ വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വിജയ് നായകനായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അണ്ണാത്തെയായിരുന്നു അവസാനമായി ഇറങ്ങിയ രജനികാന്ത് ചിത്രം.
അതേസമയം, രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.
കോലമാവ് കോകില എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. ഒടുവില്‍ പുറത്തിറങ്ങിയ ബീസ്റ്റിന് തിയറ്ററില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. ജയിലറിലൂടെ വന്‍ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് നെല്‍സണ്‍.
content highlight: rajanikanth jailer movie character video