| Tuesday, 29th May 2018, 10:00 pm

രജനികാന്ത് ചിത്രം 'കാല' കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ല: കാരണം കാവേരി പ്രശ്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: സൂപ്പര്‍ താരം രജനീകാന്തും, സംവിധായകന്‍ പാ രഞ്ജിത്തും ചേര്‍ന്നൊരുക്കുന്ന “കാലാ” എന്ന പുതിയ ചിത്രത്തിന് കര്‍ണ്ണാടകയില്‍ വിലക്ക്. കാവേരി വിഷയത്തില്‍ കര്‍ണ്ണാടകയ്‌ക്കെതിരെ നിലപാടെടുത്തു എന്നാണ് ചിത്രം റിലീസ് ചെയ്യാതിരിക്കാനുള്ള കാരണമായി കന്നഡസംഘടനകള്‍ പറയുന്നത്.

തീയറ്റര്‍ ഉടമകളോടും, വിതരണ കമ്പനികളോടും കാലാ സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചെംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ഒട്ടേറെ കന്നഡ സംഘടനകള്‍ ഫിലിം ചേംബര്‍ കൊമേഴ്‌സിന് സമീപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചിത്രം കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്ന് സാരാ ഗോവിന്ദ് അറിയിച്ചു.

രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷം കര്‍ണാടകത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ രജനീകാന്ത് തുടങ്ങിയെന്നും, മുന്‍പ് യുക്തിപൂര്‍വ്വം ഇടപെട്ടിട്ടുണ്ടെന്നും സംഘടനകള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more