| Friday, 19th May 2017, 10:12 am

സമയം വരുമ്പോള്‍ തയ്യാറായിരിക്കണം; രാഷ്ട്രീയ പ്രവേശന സാധ്യത വീണ്ടും മുന്നോട്ട് വെച്ച് രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശന സാധ്യത വീണ്ടും മുന്നോട്ട് വെച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. സമയം വരുമ്പോള്‍ തയ്യാറായിരിക്കണമെന്നും

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത് ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും രജനീകാന്ത് പറയുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കി. തന്നെ തമിഴനാക്കിയത് തമിഴ്‌നാട്ടുകാരനാണെന്നും ഈ നാട് വിട്ട് എങ്ങോട്ടും പോകില്ലെന്നും താനെന്നും തമിഴര്‍ക്കൊപ്പമാണെന്നും രജനീകാന്ത് പറയുന്നു.


Dont Miss പിണറായി വിജയനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ ; ഇപ്പോള്‍ ആഹ്ലാദവും അഭിമാനവും മാത്രം 


നമ്മുടെ നാട്ടിലെ രാഷ്ട്രീയം അധപ്പതിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എതിര്‍പ്പാണ് മൂലധനമെന്നും അദ്ദേഹം പറയുന്നു.

രജനീകാന്ത് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഇന്നലെ പ്രതികരിച്ചിരുന്നു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്നായിരുന്നു കട്ജുവിന്റെ ചോദ്യം.

“ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. പക്ഷേ സിനിമാ താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം എനിക്ക് മനസ്സിലാവുന്നില്ല. രജനീകാന്തിന്റെ കാര്യത്തില്‍ തലയ്ക്ക് കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക് “- കട്ജു പറയുന്നു.

രജനീകാന്ത് എന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യില്‍ പരിഹാരമുണ്ടോ ഈ നാട്ടിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മതിയായ ചികിത്സാ സൗകര്യങ്ങളില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇതില്‍ ഏതിനെങ്കിനും രജനീകാന്തിന് പരിഹാരം കാണാന്‍ കഴിയുമോ അത്തരത്തില്‍ എന്തെങ്കിലും പദ്ധതി അദ്ദേഹത്തിനുണ്ടോ പിന്നെ എന്തിനാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്- കട്ജു ചോദിക്കുന്നു.

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി രജനീകാന്ത് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപ്രവേശം തന്റെ താല്‍പര്യമല്ലെന്നും എന്നാല്‍ ദൈവത്തിന്റെ അങ്ങനെ തീരുമാനിച്ചാല്‍ അത് നടക്കുമെന്നും ചെന്നൈയില്‍ ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞിരുന്നു.

അത്തരത്തിലൊന്ന് സംഭവിച്ചാല്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തെ ധനസമ്പാദന മാര്‍ഗ്ഗമായി കാണുന്നവരെ അകറ്റിനിര്‍ത്തുമെന്നും രജനി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more