| Saturday, 14th January 2017, 4:42 pm

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം: പരിഷ്‌ക്കാരങ്ങളാവശ്യപ്പെട്ട് രാജന്‍ ഗുരുക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്നും മേഖലയിലെ സ്വകാര്യ വത്കരണത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് രാജന്‍ ഗുരുക്കള്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നിയോഗിച്ച പ്രൊഫ. രാജന്‍ ഗുരുക്കളുടെ ഏകാംഗ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്നും മേഖലയിലെ സ്വകാര്യ വത്കരണത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് രാജന്‍ ഗുരുക്കള്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.


Also read കമല്‍സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നത് വ്യാജപ്രചരണമെന്ന് ഡി.ജി.പി


കേന്ദ്ര പദ്ധതിയായ റൂസ(രാഷ്ട്രീയ ഉച്ചാചാര്‍ ശിക്ഷാ അഭിയാന്‍ )യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2007ല്‍ കേരള നിയമസഭ പാസാക്കിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

2007 ലെ ആക്ടില്‍ ചില വ്യത്യാസങ്ങളും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.  ത്രിതല സംവിധാനം നിലനിര്‍ത്തുന്നതോടൊപ്പം സമിതിയുടെ പേരുകള്‍ അഡൈ്വസറി ബോഡി, ഗവേണിംഗ് ബോഡി, എക്‌സിക്യൂട്ടീവ് ബോഡി എന്ന് പുനര്‍ നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു.

റുസ സ്‌റ്റേറ്റ് പ്രജക്ട് ഡയറക്ടര്‍, അനധ്യാപക പ്രതിനിധി, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സംസ്ഥാനത്തിനു പുറമെ നിന്നുള്ള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവരെ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ കഴിയണമെന്നും സര്‍വകലാശാലകളെ തമ്മില്‍ ഏകോപിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മേഖലയെ സംബന്ധിച്ച്് ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് എന്ന സവിശേഷതയും റിപ്പോര്‍ട്ടിനുണ്ട്.

We use cookies to give you the best possible experience. Learn more