ന്യൂദല്‍ഹി: ഭാരതി എന്റര്‍പ്രൈസസ് വൈസ്‌ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജന്‍ ഭാരതി മിത്തലിനെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. []
ഐ.സി.സി ഇന്ത്യയുടെ 82ാമത് പൊതുയോഗത്തിലാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. പാരീസ് അടിസ്ഥാനപ്പെടുത്തിയുള്ള വ്യാവസായിക-വാണിജ്യ പ്രമുഖരുടെ കൂട്ടായ്മയാണ് ഐ.സി.സി.
ഇതില്‍ ലോകത്താകമാനമുള്ള 90 രാജ്യങ്ങള്‍ അംഗങ്ങളാണ് . ഭാരതി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഭാരതി എയര്‍ടെല്‍.
ലോകത്തെ 20 പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളില്‍ ഒന്നാണ് ഭാരതി എയര്‍ടെല്‍. 2011 ലെ മികച്ച ഇന്ത്യന്‍ ബിസിനസ് ലീഡര്‍ക്കുള്ള പുരസ്‌കാരവും രാജന്‍ മിത്തലിനായിരുന്നു.
ഏഷ്യയിലും ആഫ്രിക്കയിലും പടര്‍ന്നു കിടക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍സ്, ഫിനാന്‍സ്, അഗ്രികള്‍ച്ചറല്‍ തുടങ്ങി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ രാജന്‍ 2012 ലെ ഇറ്റാലിയന് ക്വാളിറ്റി കമ്മറ്റിയുടെ ലിയാനാര്‍ഡോ ഇന്റര്‍നാഷണല്‍ പ്രൈസിനും അര്‍ഹനായിട്ടുണ്ട്.