|

'എന്‍ പാട്ട് കേക്ക്'; ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് ‘കരിന്തോള്‍’ പുറത്തുവിട്ടു. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രാംചരണിന്റേയും എന്‍.ടി.ആറിന്റേയും കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാട്ടിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍, സാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്.


ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ടുതന്നെ ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

2022 ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
450 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rajamouli movie RRR’s lyrical video song released