ഹൈദരാബാദ്: ഇന്ത്യന്‍ സിനിമകള്‍ പലപ്പോഴും പാക്കിസ്ഥാനില്‍ പ്രദര്‍ശാനാനുമതി നല്‍കാറില്ല. പല ബോളിവുഡ് ചലച്ചിത്രങ്ങളും പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു ഇന്ത്യന്‍ ചിത്രത്തെയും സംവിധായകനെയും നേരിട്ട് വിളിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയെയുമാണ് പാക്കിസ്ഥാന്‍ കറാച്ചിയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് നേരിട്ട് വിളിച്ചിരിക്കുന്നത്.ബാഹുബലി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും ആവേശം പകരുന്ന ഒന്നാണ് പാകിസ്ഥാനില്‍ നിന്നും ലഭിച്ച ക്ഷണം. തന്നെ ക്ഷണിച്ചതിന് പാകിസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള നന്ദി – എന്നായിരുന്നു രാജമൗലി ട്വിറ്ററില്‍ കുറിച്ചത്.
ജൂനിയര്‍ എന്‍.ടി. ആറിനെയും റാം ചരണിനെയും പ്രധാനതാരങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലിയിപ്പോള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
Dool Video