തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകളുടെ നീണ്ട നിര സൃഷ്ടിച്ച ബോളിവുഡിലെ ഏറ്റവും പുതിയ റീമേക്ക് വിശേഷം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പ്രഭാസ് നായകനായ എസ്.എസ്. രാജമൗലി ചിത്രം ഛത്രപതിയാണ് റീമേക്കാവുന്നത്. തെലുങ്ക് താരം ബെല്ലംകൊണ്ട ശ്രീനിവാസാണ് ചിത്രത്തില്‍ നായകനാവുന്നത്.
ഛത്രപതി എന്ന് തന്നെ ഹിന്ദിയിലും പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്ത് വിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പുറത്ത് വന്നെങ്കിലും ചിത്രത്തിലെ ശ്രീനിവാസിന്റെ ലുക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നുസ്രത്ത് ബറൂച്ചയാണ് ഛത്രപതിയില്‍ നായികയാവുന്നത്.
രാജമൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. രാജമൗലി ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു.
വി.വി. വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം പെന്‍ സ്റ്റുഡിയോസാണ്. സാഹില്‍ വൈദ്, അമിത് നായര്‍, രാജേന്ദ്ര ഗുപ്ത, ശിവം പാട്ടീല്‍, സ്വപ്നില്‍, ആശിഷ് സിംഗ്, മുഹമ്മദ് മോനാജിര്‍, ഔരോഷിക ഡേ, വേദിക, ജേസണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തനിഷ്‌ക് ബാഗ്ജി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
2005ലാണ് പ്രഭാസ് നായകനായ ഛത്രപതി റിലീസ് ചെയ്തത്. ശ്രിയ ശരണായിരുന്നു ചിത്രത്തില്‍ നായികയായത്.
Content Highlight: Rajamouli film chathrapathi remaking to Bollywood