ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ പുതിയ നിയമസഭാ മന്ദിരം ഡിസൈന്‍ ചെയ്യുന്നത് എസ്.എസ് രാജമൗലിയാണെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുറത്ത് വന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് എസ്.എസ്. രാജമൗലി
“അമരാവതിക്ക് ഒരു കണ്‍സള്‍ട്ടന്റ, ഡിസൈനര്‍, സൂപ്പര്‍വൈസര്‍ തുടങ്ങിയവയായി ഞാന്‍ നിയമിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. അമരാവതി നഗരത്തെ രൂപകല്‍പ്പന ചെയ്യുന്നതിനായി ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈന്‍ ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ കമ്പനിയാണ് അവര്‍ക്ക് അവശ്യമായ നിര്‍ദ്ദേശങ്ങല്‍ നല്‍കാന്‍ മുഖ്യമന്ത്രി എന്നോട് പറഞ്ഞിട്ടേയുള്ളു. അദ്ദേഹം വ്യക്തമാക്കി
Also Read 200 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് കാളിദാസന്‍; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം
തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് രാജമൗലി വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കിയത്. രാജ്യത്തെ 29-ാം സംസ്ഥാനമായി തെലുങ്കാന വന്നതോടെയാണ് ആന്ധ്രാപ്രദേശിന് പുതിയ നിയമസഭാ മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമാകും.