തിരുവനന്തപുരം: പൗരത്വഭേദഗതി നിയമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരടിക്കുന്നത് അഭികാമ്യമല്ലെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മര്യാദ ലംഘിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്നും ബി.ജെ.പി എം.എല്‍.എ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണെന്നും വിഷയത്തില്‍ നിയമപരമായി പ്രശ്‌നമുണ്ടോ എന്നത് ഭരണഘടന വിദഗ്ധര്‍ പരിശോധിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ പൗരത്വഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ഗവര്‍ണറോട് ആലോചിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത് ചട്ടലംഘനമാണെന്ന വിമര്‍ശമുന്നയിച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. വിഷയത്തില്‍ ഗവര്‍ണര്‍ ഞായറാഴ്ച്ച ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.