ആദ്യകാലങ്ങളില്‍ മൂലധനവ്യവസ്ഥ സ്വീകരിച്ചിരുന്ന ആ തന്ത്രങ്ങള്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നില്ല. അനീതികള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്. അത്തരം പ്രതിഷേധ സ്വരങ്ങളെ ഏകോപിപ്പിച്ച് നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരു സംവിധാനം ജനാധിപത്യത്തില്‍ അന്ന് നിലനില്‍ക്കുന്നുണ്ടായിരുന്നു.
പ്രഭാഷണം : ഡോ. രാജന്‍ ഗുരുക്കള്‍
എണ്‍പത്തിമൂന്ന് ലക്ഷത്തോളം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ നാല്‍പ്പത് ശതമാനം ജനങ്ങള്‍ ഇന്ത്യക്കാരാണ്.
അതിജീവനത്തിനായുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവികസിത നാടുകളിലെ ജനങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഒരു വലിയ ശതമാനം ഇന്ത്യക്കാരാണ് എന്നതാണ് വസ്തുത. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയിലാണ് ഇത്രയേറെ ജനങ്ങള്‍ സമരരംഗത്തേക്ക് എത്തിപ്പെട്ടത്.
എന്താണ് അതിന്റെ കാരണം? ഇന്ന് പലര്‍ക്കും വ്യക്തമുള്ളതുപോലെ, തദ്ദേശീയ ഭരണകൂടമായ പഞ്ചായത്ത് പോലും ജനങ്ങള്‍ക്കൊപ്പമില്ല എന്നതാണ് അതിന് പ്രധാനപ്പെട്ട കാരണം. സംസ്ഥാന – ദേശീയ ഭരണകൂടങ്ങള്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കാത്തവരായി മാറിയിട്ട് ഏറെക്കാലങ്ങളായി.
അങ്ങനെ നിരാലംബരായിത്തീര്‍ന്ന ജനങ്ങളാണ് അവരുടെ അതിജീവനത്തിനായി സമരരംഗത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അനേകം അനുഭവങ്ങളിലൂടെ ഇക്കാര്യം നമ്മള്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും കുറച്ചൂകൂടി സമഗ്രതയില്‍ ഈ പ്രശ്‌നത്തെ നോക്കിക്കാണാന്‍ നമുക്ക് കഴിയണം.
ലോകം ഒരു മൂലധന വ്യവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നത് നമുക്കെല്ലാം അറിവുള്ളകാര്യമാണ്. ഓരോ അപചയ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍, അതായത് മൂലധന സമാഹരണത്തിന് തടസ്സം നേരിടുമ്പോള്‍, മൂലധന വ്യവസ്ഥ വികസിപ്പിച്ചെടുക്കുന്ന ചില തന്ത്രങ്ങളുണ്ട്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇന്നത്തെ കാലത്ത് സ്‌റ്റേറ്റ് എന്നത് പൂര്‍ണ്ണമായും മൂലധനവ്യവസ്ഥയുടെ ഒരു ഉപകരണം മാത്രമായി മാറിയിരിക്കുകയാണ്. സ്‌റ്റേറ്റിന്റെ എറ്റവും പ്രധാനപ്പെട്ട ജോലി, ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍പോലും കരുതിവയ്ക്കുന്ന സമ്പത്തിന്റെ വലിയൊരു ഭാഗം വസൂലാക്കുക എന്നതായ
ആദ്യകാലങ്ങളില്‍ മൂലധനവ്യവസ്ഥ സ്വീകരിച്ചിരുന്ന ആ തന്ത്രങ്ങള്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നില്ല. അനീതികള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്. അത്തരം പ്രതിഷേധ സ്വരങ്ങളെ ഏകോപിപ്പിച്ച് നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരു സംവിധാനം ജനാധിപത്യത്തില്‍ അന്ന് നിലനില്‍ക്കുന്നുണ്ടായിരുന്നു.
അതിനെ തടസ്സപ്പെടുത്തുന്ന വിധത്തിലാണ് മൂലധന വ്യവസ്ഥ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ക്രമേണ ജനാധിപത്യ ഭരണവ്യവസ്ഥ എന്നത് പേരിന് മാത്രമുള്ള ഒന്നായി മാറി. മൂലധന താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവയായി ജനാധിപത്യ ഭരണകൂടങ്ങള്‍ മാറി.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇന്നത്തെ കാലത്ത് സ്‌റ്റേറ്റ് എന്നത് പൂര്‍ണ്ണമായും മൂലധനവ്യവസ്ഥയുടെ ഒരു ഉപകരണം മാത്രമായി മാറിയിരിക്കുകയാണ്. സ്‌റ്റേറ്റിന്റെ എറ്റവും പ്രധാനപ്പെട്ട ജോലി, ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍പോലും കരുതിവയ്ക്കുന്ന സമ്പത്തിന്റെ വലിയൊരു ഭാഗം വസൂലാക്കുക എന്നതായി.
ഇങ്ങനെ സമാഹരിക്കപ്പെടുന്ന സമ്പത്തിന്റെ വലിയൊരു പങ്ക് മുതലാളിത്തത്തിന് കൈമാറുക എന്നതാണ് ചങ്ങാത്ത മുതലാളിത്ത വ്യവസ്ഥയില്‍ ഭരണകൂടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ പ്രക്രിയ തടസ്സമില്ലാതെ നടക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പ്രധാന വാക്കാണ് “വികസനം”. ജനങ്ങളെ പ്രതീക്ഷയില്‍ നിര്‍ത്തുന്നതിനായി ആ വാക്ക് തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ ഇതേ വികസനത്താല്‍ കൂടുതല്‍ നിരാലംബരായിത്തുടങ്ങിയതോടെ ഇന്ന് ജനങ്ങള്‍ “വികസന”ത്തിനെതിരെ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ട്. എന്നിട്ടും നമ്മുടെ എല്ലാ ജനപ്രതിനിധികളും വികസനം എന്ന വാക്കിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് എല്ലാ പ്രവര്‍ത്തനങ്ങളും രൂപകല്പന ചെയ്യുന്നത്.
അടുത്തപേജില്‍ തുടരുന്നു
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളും റിലയന്‍സിന്റെ ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്കിന്റെ പരിധിയിലാക്കുക എന്നതാണ് സംഭവങ്ങളുടെ തുടക്കം. ജനപ്രതിനിധികള്‍ പോലും അറിയാതെ, തീര്‍ത്തും ബ്ര്യൂറോക്രാറ്റിക് നടപടികളിലൂടെ മാത്രമാണ് ഈ തീരുമാനമുണ്ടായത്.
എന്ത് പ്രവര്‍ത്തനത്തെയും സാധൂകരിക്കാനും ഏത് അന്യായത്തെയും ഭംഗിയുള്ളതാക്കാനും വികസനം എന്ന വാക്ക് അവര്‍ക്ക് സഹായമാകുന്നു. ഈ വികസന പ്രവര്‍ത്തനത്തിന്റെ പിന്നിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് താത്പര്യമില്ല, സമയവുമില്ല.
ഭരണകൂടത്തിന്റെ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ജനങ്ങളും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അനുമതിയില്ലാതെ പലതും ചെയ്യാന്‍ പാടില്ല എന്ന തത്വം ഭരണഘടനാപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ചങ്ങാത്ത മുതലാളിത്ത വ്യവസ്ഥയ്ക്ക് അതെല്ലാം ഇഷ്ടാനുസരണം ലംഘിക്കാന്‍ കഴിയുന്നു.
ചങ്ങാത്ത മുതലാളിത്ത വ്യവസ്ഥ പിടിമുറുക്കുന്നതിന്റെ ഒരു സമീപകാല ഉദാഹരണം നോക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളും റിലയന്‍സിന്റെ ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്കിന്റെ പരിധിയിലാക്കുക എന്നതാണ് സംഭവങ്ങളുടെ തുടക്കം. ജനപ്രതിനിധികള്‍ പോലും അറിയാതെ, തീര്‍ത്തും ബ്ര്യൂറോക്രാറ്റിക് നടപടികളിലൂടെ മാത്രമാണ് ഈ തീരുമാനമുണ്ടായത്.
തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നടക്കുന്ന എല്ലാ ഇടപാടുകളുടെയും ചുമതല റിലയന്‍സിന് കൈമാറുകയുണ്ടായി. ഒരു ഇടപാട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ നടക്കുമ്പോള്‍ 15 പൈസ സര്‍വ്വീസ് ചാര്‍ജ്ജായി റിലയന്‍സിന് നല്‍കും. കേള്‍ക്കുമ്പോള്‍ നമുക്ക് വളരെ കുറഞ്ഞ ഒരു തുകയായി തോന്നും. എന്നാല്‍ കോടിക്കണക്കിന് ഇടപാടുകളാണ് ഒരു ദിവസം സ്‌റ്റേറ്റ് ബാങ്ക് വഴി നടക്കുന്നത് എന്നതുകൂടി ആലോചിക്കണം.
“സബ്‌സിഡി നല്‍കുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് നികുതിപ്പണത്തില്‍ നിന്നും ചിലവഴിക്കേണ്ടിവരുന്നത് എന്നതിനാല്‍ നിങ്ങള്‍ വിലക്കയറ്റവുമായി സഹകരിക്കണം”. – മന്‍മോഹന്‍ സിംഗ്
ഇതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്നൊരു പരിപാടി കൂടി സര്‍ക്കാര്‍ കൊണ്ടുവന്നു. എല്ലാ ഇടപാടുകളും ജനങ്ങള്‍ ബാങ്കിലൂടെ നടത്താന്‍ പോകുന്നു എന്നത് വലിയ വികസന പരിപാടിയായി തെറ്റിദ്ധരിച്ചവരുണ്ട്. ശരിക്കും ബാങ്ക് ഇടപാടുകള്‍ കൂടുന്നുതുകൊണ്ട് ലാഭമുണ്ടാകുന്നത് റിലയന്‍സിനാണ്. അതുതന്നെയാണ് ഈ നടപടിയുടെ പിന്നിലെ തന്ത്രവും. കാര്യങ്ങളെല്ലാം തീരുമാനമായെങ്കിലും ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഇതുവരെ നടപ്പിലായിട്ടില്ല.
പാചകവാതകത്തിന്റെ വില കൂട്ടിയ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് പറഞ്ഞ ഒരു വാചകം കൂടി ശ്രദ്ധിക്കണ്ടേതുണ്ട്. “സബ്‌സിഡി നല്‍കുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് നികുതിപ്പണത്തില്‍ നിന്നും ചിലവഴിക്കേണ്ടിവരുന്നത് എന്നതിനാല്‍ നിങ്ങള്‍ വിലക്കയറ്റവുമായി സഹകരിക്കണം” എന്നാണ് പാചകവാതകത്തിന്റെ പ്രധാന ഉപഭോക്താക്കളായ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.
രാജ്യത്തിന് നഷ്ടമുണ്ടാകുന്ന കാര്യമാണെങ്കില്‍ വിലക്കയറ്റം ഞങ്ങള്‍ സഹിക്കാം എന്ന് ജനങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. അതേകാലത്ത് തന്നെയാണ് രണ്ട് ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണുകള്‍ക്ക് (എസ്.ഇ.ഇസഡ്) സര്‍ക്കാര്‍ നല്‍കിയത്. ജനങ്ങള്‍ കൊടുക്കുന്ന നികുതി പണം തന്നെയാണ് ഇവിടെയും നഷ്ടമാകുന്നതെന്ന് നമ്മള്‍ ചിന്തിച്ചില്ല.
അടുത്തപേജില്‍ തുടരുന്നു
ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അതിജീവന സമരങ്ങളിലെല്ലാം സ്ത്രീകളെയും കുട്ടികളെയുമാണ് നിങ്ങള്‍ക്ക് മുഖ്യമായും കാണാന്‍ കഴിയുന്നത്. അവരുടെ സമരങ്ങള്‍ പല സ്ഥലങ്ങളിലും വിജയിക്കുന്നുണ്ട്. എന്നാല്‍ ഒരു സ്ഥലത്ത് നിര്‍ത്തലാക്കുന്ന പദ്ധതി മറ്റൊരു സംസ്ഥാനത്തേക്ക് ചേക്കേറുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ശാശ്വതമായ പരിഹാരങ്ങള്‍ ഉണ്ടാകുന്നതേയില്ല.
ഇന്ത്യയിലെ ഒരു നിയമവും ബാധകമല്ലാത്തതരത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എസ്.ഇ.ഇസഡുകള്‍. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ അടുത്തിടെ വന്ന രണ്ട് എസ്.ഇ.ഇസഡുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് നഷ്ടപ്പെടുത്തിയത്. ജനങ്ങള്‍ അവിടെയും അതിജീവന സമരത്തിലാണ്.
ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ഈ മറുവശം നമ്മള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അത്ര അനുകൂലമൊന്നുമല്ല. ഒരുപാട് നിയന്ത്രണങ്ങള്‍ നിയമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്ത വ്യവസ്ഥ അഴിമതിയിലൂടെ അതിനെയെല്ലാം മറികടക്കുന്നു. അത്തരത്തിലുള്ള അഴിമതി സാര്‍വ്വത്രികമായി മാറി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ പൂര്‍ണ്ണമായും ജനാധിപത്യവത്കരിക്കപ്പെട്ട ഒരേയൊരു പ്രസ്ഥാനം അഴിമതിയാണ്. ചെറിയ ഇടങ്ങള്‍ മാത്രം വൃത്തിയാക്കിയാല്‍ തീരാത്തിടത്തോളം അത് വ്യാപിച്ചിരിക്കുന്നു.
ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അതിജീവന സമരങ്ങളിലെല്ലാം സ്ത്രീകളെയും കുട്ടികളെയുമാണ് നിങ്ങള്‍ക്ക് മുഖ്യമായും കാണാന്‍ കഴിയുന്നത്. അവരുടെ സമരങ്ങള്‍ പല സ്ഥലങ്ങളിലും വിജയിക്കുന്നുണ്ട്. എന്നാല്‍ ഒരു സ്ഥലത്ത് നിര്‍ത്തലാക്കുന്ന പദ്ധതി മറ്റൊരു സംസ്ഥാനത്തേക്ക് ചേക്കേറുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ശാശ്വതമായ പരിഹാരങ്ങള്‍ ഉണ്ടാകുന്നതേയില്ല.
സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പതിയെ സംഘത്തെ ഒരു സംഘടനയായി രൂപാന്തരപ്പെടുത്തുന്നു. സംഘടന കടന്നുവരുന്നതോടെ ഒരു ബ്ര്യൂറോക്രാറ്റിക് ഘടനയിലേക്ക് അത് പ്രവേശിക്കുന്നു. സെക്രട്ടറി മുതല്‍ താഴേക്കുള്ള ഒരു അധികാരശ്രേണി അതില്‍ രൂപ്പെടുന്നു. ഒടുവില്‍ ആ അധികാരശ്രേണിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കുരുങ്ങി സംഘടന പ്രവര്‍ത്തിക്കാതെയാകുന്നു.
നിറയെ പായല്‍ മൂടി ഒരു കുളത്തിലേക്ക് കല്ലെടുത്ത് എറിയുന്നതുപോലെയുള്ള പ്രതിഷേധങ്ങളിലാണ് നമ്മള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കല്ല് വീഴുമ്പോള്‍ പായല്‍ അകന്നുമാറും, പക്ഷെ കുറച്ച് സമയത്തിനുള്ളില്‍ അത് വീണ്ടും വന്ന് കുളത്തിനെ മൂടും. അത്ര വിശാലമായി പായല്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കുളത്തിലേക്കാണ് കല്ലെടുത്തെറിഞ്ഞതെന്ന് അപ്പോള്‍ മാത്രമാണ് നമ്മള്‍ തിരിച്ചറിയുന്നത്.
എന്നാലും ആ പ്രവൃത്തി തുടരുന്നതിലാണ് ഇപ്പോഴും നമുക്ക് പ്രതീക്ഷ കണ്ടെത്താന്‍ കഴിയുന്നത്. അതിജീവനത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ ജനങ്ങള്‍ സമരരംഗത്തുണ്ട് എന്നതാണ് ഇന്ത്യയില്‍ അവശേഷിക്കുന്ന പ്രതീക്ഷ. അതേസമയം സംഘം ചേര്‍ന്നുള്ള അത്തരം സ്വാഭാവിക പ്രതികരണങ്ങളെപ്പോലും വിഴുങ്ങാന്‍ മൂലധന വ്യവസ്ഥയ്ക്ക് കഴിയുന്നുണ്ട്.
സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പതിയെ സംഘത്തെ ഒരു സംഘടനയായി രൂപാന്തരപ്പെടുത്തുന്നു. സംഘടന കടന്നുവരുന്നതോടെ ഒരു ബ്ര്യൂറോക്രാറ്റിക് ഘടനയിലേക്ക് അത് പ്രവേശിക്കുന്നു. സെക്രട്ടറി മുതല്‍ താഴേക്കുള്ള ഒരു അധികാരശ്രേണി അതില്‍ രൂപ്പെടുന്നു. ഒടുവില്‍ ആ അധികാരശ്രേണിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കുരുങ്ങി സംഘടന പ്രവര്‍ത്തിക്കാതെയാകുന്നു.
ദ്രവ്യരൂപത്തില്‍ പണവും സ്ഥാപനരൂപത്തില്‍ ബ്ര്യൂറോക്രസിയും ഉപയോഗിച്ചാണ് കോര്‍പ്പറേറ്റുകള്‍ ഇത്തരത്തില്‍ അവരുടെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന പണം കൊടുത്ത് അവര്‍ തലച്ചോറുകളെ വിലയ്ക്കുവാങ്ങുന്നു. ഒപ്പം സാമൂഹികമാറ്റത്തിനായി നിലകൊണ്ട സംഘടനകളെ സ്ഥാപനവത്കരിക്കുകയും ബ്ര്യൂറോക്രാറ്റിക് ഘടനയിലേക്ക് അവയെ കൊണ്ടുവരുകയും ചെയ്യുന്നു.
അടുത്തപേജില്‍ തുടരുന്നു
അതോടെ പാര്‍ട്ടി അംഗം, ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെ നീളുന്ന, ജന്മിത്ത വ്യവസ്ഥയിലുണ്ടായിരുന്ന അധികാരശ്രേണിക്ക് സമാനമായ ഒരു ബ്ര്യൂറോക്രാറ്റിക് ഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറി. ഈ ശ്രേണിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ക്ക് എത്രമാത്രം മാര്‍ക്‌സിസം അപരിചിതമാണോ അത്രയും രൂക്ഷമായ തരത്തില്‍ അധികാരം അതില്‍ കേന്ദ്രീകരിക്കപ്പെടുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്തരത്തില്‍ ബ്ര്യൂറോക്രാറ്റൈസ് ചെയ്യപ്പട്ട ഒരു സംഘടനയാണ്. ജന്മിത്ത വ്യവസ്ഥയ്‌ക്കെതിരായ സമരങ്ങളിലൂടെ രൂപംകൊണ്ട പാര്‍ട്ടിതന്നെ ഒടുവില്‍ ജന്മിത്തത്തിന് സമാനമായ ബ്രൂറോക്രാറ്റിക് അധികാര ഘടനയിലേക്ക് വഴിമാറി.
അതോടെ പാര്‍ട്ടി അംഗം, ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെ നീളുന്ന, ജന്മിത്ത വ്യവസ്ഥയിലുണ്ടായിരുന്ന അധികാരശ്രേണിക്ക് സമാനമായ ഒരു ബ്ര്യൂറോക്രാറ്റിക് ഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറി. ഈ ശ്രേണിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ക്ക് എത്രമാത്രം മാര്‍ക്‌സിസം അപരിചിതമാണോ അത്രയും രൂക്ഷമായ തരത്തില്‍ അധികാരം അതില്‍ കേന്ദ്രീകരിക്കപ്പെടുന്നു.
എല്ലാ സംഘടനകളും എത്തിച്ചേര്‍ന്നിരിക്കുന്ന ഘടനാപരമായ പ്രശ്‌നമാണിത്. ബ്ര്യൂറോക്രാറ്റിക് ഘടന ജനങ്ങളില്‍ നിന്നും സംഘടനകളെ അകറ്റുന്നു. ആദ്യ സെക്രട്ടറി വീണ്ടും സെക്രട്ടറിയായി തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നതോടെ ലക്ഷ്യങ്ങളില്‍ നിന്നും സംഘടനകള്‍ ഏറെ മാറിപ്പോവുകയും ചെയ്യുന്നു.
ജനങ്ങളുടെ ഉണര്‍വുകള്‍ക്ക് മൂലധന വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയണമെങ്കില്‍ ആദ്യം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ആഗോള സാഹചര്യങ്ങളെയും അതിന്റെ ഉള്‍പ്പിരിവുകളെയും മനസ്സിലാക്കുകയാണ് വേണ്ടത്. മൂലധന വ്യവസ്ഥ അതിന്റെ തകര്‍ച്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് അത് സമാഹരിച്ചിരിക്കുന്ന സാങ്കേതികസാമ്പത്തികശേഷിയുടെ സഹായത്താലാണ്.
ശാസ്ത്ര പ്രബന്ധങ്ങള്‍ക്കെല്ലാം ശാസ്ത്ര ജേര്‍ണലുകള്‍ വലിയ തുകയാണ് പ്രതിഫലമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളാണ് ജേര്‍ണലുകളെ നിയന്ത്രിക്കുന്നത്. ഗവേഷകരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയല്ല, ആ കഴിവുകളെ അവരില്‍ നിന്നും പിടിച്ചെടുക്കുകയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന ഇത്തരം ശാസ്ത്ര ജേര്‍ണലുകള്‍ ചെയ്യുന്നത്.
മുതലാളിത്തത്തിന്റെ സാങ്കേതികസാമ്പത്തികശേഷി നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ശാസ്ത്രത്തെ അത്തരം സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തിനായാണ് ഇന്ന് ഉപയോഗിക്കുന്നത്. ശാസ്ത്രത്തിന് വേണ്ടി ശാസ്ത്രം എന്ന കാലം കഴിഞ്ഞു.
സാങ്കേതികവിദ്യയുടെ വികാസത്തിന് വേണ്ടിയും അതുവഴി മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുമാണ് ഇന്ന് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. വിപണിക്ക് വേണ്ട എന്തെങ്കിലും ഒരു ഉപകരണമോ മരുന്നോ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന തരത്തിലാണ് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്.
അത്തരം ശാസ്ത്ര പ്രബന്ധങ്ങള്‍ക്കെല്ലാം ശാസ്ത്ര ജേര്‍ണലുകള്‍ വലിയ തുകയാണ് പ്രതിഫലമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളാണ് ജേര്‍ണലുകളെ നിയന്ത്രിക്കുന്നത്. ഗവേഷകരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയല്ല, ആ കഴിവുകളെ അവരില്‍ നിന്നും പിടിച്ചെടുക്കുകയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന ഇത്തരം ശാസ്ത്ര ജേര്‍ണലുകള്‍ ചെയ്യുന്നത്.
ജേര്‍ണലുകള്‍ തരുന്ന വലിയ പണം വാങ്ങി, കഷ്ടപ്പെട്ട് പഠനം നടത്തി പ്രസിദ്ധീകരിക്കുന്ന പല ശാസ്ത്രജ്ഞരും ഇക്കാര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. എതെങ്കിലും ഒരു കാലത്ത്, നിങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് സ്വന്തമായി ഒരു പുസ്തകം തയ്യാറാക്കുന്നതിനായി പഴയ ലേഖനങ്ങള്‍ ആവശ്യപ്പെട്ട് ജേര്‍ണലുകള്‍ക്ക് എഴുതുമ്പോഴാണ് അക്കാര്യം പലര്‍ക്കും ബോധ്യമാകുന്നത്. നിങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതിന് പോലും അത്ര വലിയ തുകയാണ് ജേര്‍ണലുകള്‍ ആവശ്യപ്പെടുന്നത്. അതാണ് ആ ലേഖനങ്ങളുടെ മാര്‍ക്കറ്റ് വാല്യൂ.
അറിവിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്തെ മുതലാളിത്തത്തിന്റെ കടന്നുകയറ്റം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അറിവ് ഒരു ചരക്ക് കൂടിയാണിന്ന്. ബൗദ്ധിക സ്വത്തവകാശ നിയമവും പേറ്റന്റുമെല്ലാം അതിന്റെ ഭാഗമായാണ് വരുന്നത്.
നാഷണല്‍ നോളജ് കമ്മീഷന്‍ പോലെയുള്ള സ്ഥാപനങ്ങളെല്ലാം അറിവിനെ മൂലധന വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പണിയെടുക്കുന്ന സാം പെട്രോഡയെപോലുള്ളവരാണ് അവിടെ ഏകാധിപതികളെപ്പോലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
എല്ലാ രംഗത്തേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ വ്യാപനത്തെ എങ്ങനെയാണ് നമുക്ക് ചെറുക്കാന്‍ സാധിക്കുന്നത്? രാജാവിനെയാണ് അടിക്കാന്‍ പോകുന്നത് എന്ന് തിരിച്ചറിയുകയാണ് പ്രധാനം. അടിക്കുന്ന അടി കൊള്ളേണ്ടതുപോലെ കൊണ്ടില്ലെങ്കില്‍ പിന്നെ അടിക്കാന്‍ ആരുടെയും കൈപൊങ്ങില്ല എന്നതാണ് സാഹചര്യം.
നോം ചോംസ്‌കിയുടെ “ഡെത്ത് ഓഫ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റീസ്” എന്നൊരു പുസ്തകമുണ്ട്. അതില്‍ അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ എങ്ങനെയാണ് അറിവിനെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമായി കാണിച്ചുതരുന്നുണ്ട്. സമാനമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്.
എല്ലാ രംഗത്തേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ വ്യാപനത്തെ എങ്ങനെയാണ് നമുക്ക് ചെറുക്കാന്‍ സാധിക്കുന്നത്? രാജാവിനെയാണ് അടിക്കാന്‍ പോകുന്നത് എന്ന് തിരിച്ചറിയുകയാണ് പ്രധാനം. അടിക്കുന്ന അടി കൊള്ളേണ്ടതുപോലെ കൊണ്ടില്ലെങ്കില്‍ പിന്നെ അടിക്കാന്‍ ആരുടെയും കൈപൊങ്ങില്ല എന്നതാണ് സാഹചര്യം.
അതുകൊണ്ട്, അടിയുടെ രീതിയെന്താണെന്ന് തീരുമാനിക്കേണ്ടത് ഇന്ന് വളരെ പ്രധാനമാണ്. സമഗ്രതയോടെ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ കഴിയണം എന്ന് ഞാന്‍ തുടക്കത്തില്‍ പറഞ്ഞതും അതുതന്നെയാണ്. പോംവഴികള്‍ എങ്ങനെയാണ് വേണ്ടതെന്ന് അറിയാന്‍ തീര്‍ച്ചയായും ഒരു സൈദ്ധാന്തിക സമീപനം ആവശ്യമാണ്.
ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന അതിജീവന സമരങ്ങള്‍ ആ നിലയ്ക്ക് വികസിക്കേണ്ടതുണ്ട്. അടിസ്ഥാനതലത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെ മാത്രമാണ് കോര്‍പ്പറേറ്റുകള്‍ ഇന്ന് ഭയക്കുന്നത്. കാരണം, ആ സമരങ്ങളെ മാത്രമാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പോഴും സ്ഥാപനവത്കരിക്കാന്‍ കഴിയാത്തത്.
കേരള വനഗവേഷണ പഠനകേന്ദ്രവും (കെ.എഫ്.ആര്‍.ഐ) കേരളീയം മാസികയും ചേര്‍ന്ന് 2015 ഏപ്രില്‍ 10ന് പീച്ചി കെ.എഫ്.ആര്‍.ഐയില്‍ വച്ച് നടത്തിയ ശില്പശാലയില്‍ സംസാരിച്ചത്).
കേരളീയം മാസിക, 2015 മെയ്ജൂണ്‍ ലക്കം.