അമരാവതി: മീടൂ ആരോപണത്തില്‍ നാനാപടേക്കറെ പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. നാനാപടേക്കര്‍ മോശം മനുഷ്യനാണെന്നു തനിക്കറിയാം. എന്നാല്‍ അദ്ദേഹം ഒരിക്കലും ഈ രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നു പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ഉയര്‍ത്തിയ ആരോപണങ്ങളെ സൂചിപ്പിച്ചുകൊണ്ട് രാജ് താക്കറെ പറഞ്ഞു. നാനാപടേക്കര്‍ നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതായും രാജ് താക്കറെ പറഞ്ഞു.
“നാനാ പടേക്കര്‍ അത്ര നല്ല മനുഷ്യനൊന്നുമല്ല. അതെനിക്കറിയാം. പലപ്പോഴും വിചിത്രമായ രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. അത് പക്ഷെ കോടതി നോക്കിക്കൊള്ളും. ഈ മാധ്യമങ്ങള്‍ എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത്? മീടൂ ആരോപണങ്ങള്‍ ഗൗരവമുള്ള വിഷയമാണ്. അത് ട്വിറ്ററില്‍ ചര്‍ച്ച ചെയ്യാനുള്ളതല്ല.” രാജ് താക്കറെ പറഞ്ഞു.
ALSO READ: ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പമെന്ന് പുതിയ മാളികപ്പുറം മേല്‍ശാന്തി
ഒരാള്‍ക്ക് നേരെ മീടൂ ആരോപണം ഉന്നയിക്കുന്നത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട വിഷയമാണ്. അത് പക്ഷെ സോഷ്യല്‍ മീഡിയയില്‍ വിളമ്പാനുള്ളതല്ല. അത് ആള്‍ക്കാര്‍ മനസിലാക്കണം. താക്കറെ കൂട്ടിച്ചേര്‍ത്തു. രൂപയുടെ മൂല്യം ഇടിയുന്നതില്‍ നിന്നും, പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ നിന്നുമൊക്കെ ശ്രദ്ധ തിരിക്കാനാണു ഇപ്പോള്‍ മീടൂ ആരോപണങ്ങളുമായി പലരും രംഗത്ത് വരുന്നതെന്ന് എം. എന്‍. എസ് നേതാവ് ആരോപിച്ചു.
സ്ത്രീകള്‍ക്ക് അപമാനം നേരിട്ടുവെങ്കില്‍ അവര്‍ക്ക് എം. എന്‍. എസിനെ സമീപിക്കാവുന്നതാണെന്നു രാജ് താക്കറെ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറയുകയാണ് വേണ്ടതെന്നും പത്തു വര്‍ഷം കഴിഞ്ഞല്ല അത് ചെയ്യേണ്ടതെന്നും താക്കറെ വിമര്‍ശിച്ചു.
നടന്‍ നാനാ പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബോളിവുഡില്‍ മീടൂ സമരം ശക്തിയാര്‍ജിക്കുന്നത്. അതിനുശേഷമാണ് മാധ്യമ, സിനിമ രംഗത്തുനിന്നും, മറ്റുപല സാമൂഹികരംഗത്തുനിന്നുമുള്ള സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ചൂഷണങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്ത് വന്നത്.
നാനാ പടേക്കറില്‍ നിന്നും ചൂഷണം നേരിട്ട തനുശ്രീ അടുത്താണ് രണ്ടുപേരും ഒരുമിച്ചഭിനയിക്കുന്ന “ഹോണ്‍ ഓക്കേ പ്‌ളീസ്” എന്ന ചിത്രത്തില്‍ നിന്നും പിന്മാറുന്നത്. ഇതിനെത്തുടര്‍ന്ന് എം. എന്‍. എസ് പ്രവര്‍ത്തകര്‍ ദത്തയുടെ വാഹനം അടിച്ച് നശിപ്പിച്ചിരുന്നു.
WATCH THIS VIDEO: