| Saturday, 28th October 2017, 6:22 pm

'മോദി എഫക്ടല്ല, രാഹുല്‍ എഫക്ട്; മോദി അധികാരത്തിലേറാന്‍ കാരണം രാഹുല്‍ ഗാന്ധിയെന്ന് രാജ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലേറാന്‍ കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് മഹാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. മോദിയുടെ വിജയത്തിന്റെ 50 ശതമാനം ക്രെഡിറ്റും രാഹുലിനാണെന്ന് രാജ് താക്കറെ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ മോദിക്കെതിരെ നടത്തിയ പരിഹാസം മോദിക്ക് ഗുണമായി മാറിയെന്നും താക്കറെ പറഞ്ഞു.


Also Read: ജോസഫ് മുണ്ടശേരിയെ അറിയാത്ത അനില്‍ അക്കര; മുണ്ടശ്ശേരിയെ എന്‍.കെ ശേഷനാക്കിയ അനില്‍ അക്കരക്കെതിരെ സോഷ്യല്‍മീഡിയ


“മോദിയെ അന്ന് രാഹുല്‍ പരിഹസിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബിജെപിക്ക് അനുകൂലമായി തിരിഞ്ഞു.”

സമൂഹമാധ്യമങ്ങള്‍ 15 ശതമാനവും ബി.ജെ.പി- ആര്‍.എസ്.എസ് സംഘടനകള്‍ക്ക് 10-20 ശതമാനവും ക്രെഡിറ്റ് മോദിയുടെ വിജയത്തില്‍ അവകാശപ്പെടാമെന്നും ബാക്കി മാത്രമെ മോദിയുടെ വ്യക്തിപ്രഭാവത്തിന് ലഭിച്ചിട്ടൊള്ളൂവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.


Also Read: ‘പഠനയാത്രയിലും കാവിവല്‍ക്കരണം’; കോളേജ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിര്‍ബന്ധമായും പഠനയാത്ര പോകണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍


എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 150 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് സംഭവിക്കണമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ അത്ഭുതം സംഭവിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ വേദി വിട്ടുപോകുന്ന ചില ദൃശ്യങ്ങള്‍ കണ്ടിരുന്നു. ഇത് മുന്‍പെങ്ങും സംഭവിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more