| Wednesday, 1st November 2017, 10:55 am

അലറി വിളിച്ച് മോദി; ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി; ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന് പറഞ്ഞ മോദിയെ ട്രോളി രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മോദിയെ ട്രോളുന്ന ഒരു ഒന്നൊന്നര കാര്‍ട്ടൂണാണ് രാജ് താക്കറെ തയ്യാറാക്കിയിരിക്കുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെ ട്രോളിക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ കാര്‍ട്ടൂണ്‍.

“”നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കില്ലേ”” എന്ന് ചോദിച്ച് അലറുന്ന മോദിയും ഇത് കേട്ട് ഭയന്നുവിറച്ചിരിക്കുന്ന ബി.ജെ.പി നേതാവ് നിതിന്‍ഗഡ്ഗരിയേയും സമീപത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമിത്ഷായേയുമായിരുന്നു കാര്‍ട്ടൂണില്‍ വരച്ചത്. ചിന്തന്‍ മീറ്റിങ്ങ് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താക്കറെയുടെ കാര്‍ട്ടൂണ്‍.


Dont Miss ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; മതപരിവര്‍ത്തനം നടത്താറുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട്: ഇന്ത്യ ടുഡേ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത്


രാഷ്ട്രീയപാര്‍ട്ടികളിലെ ജനാധിപത്യം എന്നത് കൂടുതല്‍ ആളുകള്‍ അറിയേണ്ട വിഷയമാണെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടുള്ള ഒരു യഥാര്‍ത്ഥ ജനാധിപത്യ സ്വഭാവം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നായിരുന്നു അടുത്തിടെ മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടിയില്‍ ഏകാധിപതിയായി പെരുമാറുന്ന മോദിയുടെ ഈ വാക്കുകളെ പരിഹസിച്ചുകൊണ്ടായിരുന്നു താക്കറെയുടെ കാര്‍ട്ടൂണ്‍. നേരത്തെയും മോദിയുടെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ രാജ്താക്കറെ തയ്യാറാക്കിയിരുന്നു.

ഗാന്ധിജയന്തിക്ക് മുന്നോടിയായി ഗാന്ധിയും മോദിയും തങ്ങളുടെ ആത്മകഥകള്‍ കൈയില്‍പിടിച്ചു നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഗാന്ധി തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മോദിയുടെ കയ്യിലുള്ള ആത്മകഥയുടെ പേര് എന്റെ തെറ്റായ പരീക്ഷണങ്ങള്‍ എന്നായിരുന്നു. വലിയ സ്വീകാര്യതയായിരുന്നു താക്കറെയുടെ ഈ കാര്‍ട്ടൂണിന് ലഭിച്ചത്.

We use cookies to give you the best possible experience. Learn more